Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനനായകന്​ വിട; സംസ്​കാരം വൈകീട്ട്​ മൂന്നിന്​ പാലായിൽ

text_fields
bookmark_border
km-mani
cancel
camera_alt???????? ??????? ???????? ??????? ?????????????

പാലാ: 21 മണിക്കൂർ നീണ്ട വിലാപയാത്രക്ക് ശേഷം അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗ​തി​ക ശ​രീ​രം പാലായിലെ വീട്ടിലെത്തിച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അന്തിമോപചാരം വീ​ട്ടി​ല്‍ സൗ​ക​ര്യ​മൊ​രു​ ക്കിയിട്ടുണ്ട്.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പാ​ലാ​യി​ലെ ക​രി​ങ്ങോ​ഴ​യ്ക്ക​ല്‍ വീ​ട്ടി ​ല്‍ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് മൃ​ത​ദേ​ഹം വി​ലാ​പ​യാ​ത്ര​യാ​യി പാ​ലാ സെന്‍റ്​ തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള ്ളി​യി​ലേ​ക്ക്​ കൊ​ണ്ടു ​പോ​കും. പ​ള്ളി​യി​ലും സെ​മി​ത്തേ​രി​യി​ലും പ്രാ​ർ​ഥ​ന ന​ട​ക്കും. ക​ര്‍ദി​നാ​ള്‍ ബ​സേ​ലി​യോ​സ്ക്ലീ​മി​സ്​ കാ​തോ​ലി​ക്ക ബാ​വ, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കും.

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ക്ക് ശേ​ഷം പാ​ലാ സെന്‍റ്​ മേ​രീ​സ്​ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ന​ട​ക്കും.

ബുധനാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് പുലർച്ചെ ഏഴേകാലോടെയാണ് പാലായിലെ ക​രി​ങ്ങോ​ഴ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ എത്തിയത്. ഇന്നലെ വിലാപയാത്ര​ കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത്​ എ​ത്തി​യ​പ്പോൾ തന്നെ അർധരാത്രി ഒരു മണി കഴിഞ്ഞിരുന്നു.

രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ അടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. വിലാപയാത്ര കടന്നു വന്ന വഴിയിലും ആയിരങ്ങൾ പ്രിയനേതാവിന് അന്തിമോപചാരം അർപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KM Mani Funeral Today -Kerala News
Next Story