Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. മാണി കേരള...

കെ.എം. മാണി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ, പി.ജെ. ജോസഫ്​  വർക്കിങ്​ ചെയർമാൻ

text_fields
bookmark_border
കെ.എം. മാണി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ, പി.ജെ. ജോസഫ്​  വർക്കിങ്​ ചെയർമാൻ
cancel

കോട്ടയം: കേരള കോണ്‍ഗ്രസ്-എം ചെയർമാനായി കെ.എം. മാണി​െയയും വർക്കിങ്​ ചെയർമാനായി പി.ജെ. ജോസഫിനെയും വീണ്ടും തെരഞ്ഞെടുത്തു. കോട്ടയത്ത്​ നടന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ ​​െഎകകണ്​​േഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്​. സി.എഫ്​. തോമസ്​ ​െഡപ്യൂട്ടി ചെയര്‍മാനായും ജോസ് കെ. മാണി വൈസ് ചെയര്‍മാനായും തുടരും.

തോമസ് ജോസഫാണ്​ ട്രഷറര്‍. 29 അംഗ ഉന്നതാധികാര സമിതി​െയയു​ം  111അംഗ സ്​റ്റിയറിങ്​ കമ്മിറ്റി​െയയും  തെരഞ്ഞെടുത്തു. നേതൃനിരയിൽ മാറ്റമൊന്നും വരുത്തിയില്ല. അതേസമയം,  തർക്കങ്ങൾ ഒഴിവാക്കാൻ പാർട്ടി  ഉന്നതാധികാരസമിതിയിലെ അംഗങ്ങളു​െട എണ്ണം  23 ൽനിന്ന്​   29 ആക്കി​ ഉയർത്തി​. ജനറൽ സെക്രട്ടറിമാരുടെ എണ്ണം  68 ൽനിന്ന്​  25 ആയി വെട്ടിക്കുറച്ചു.  ഒാഫിസ്​ ചാർജുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം ഒഴിച്ച്​ മറ്റ്​  ജനറൽ സെക്രട്ടറിമാരെയാരെയും  ഉന്നതാധികാരസമിതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.  സ്​റ്റിയിങ്​ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും  മാറ്റമില്ല.

മുന്നണി ബന്ധമടക്കം നിർണായക  തീരുമാനങ്ങൾ​ കൈക്കൊള്ളണമെന്നതിനാൽ  കമ്മിറ്റികളിൽ വിശ്വസ്​തരെ ഉൾപ്പെടുത്താൻ മാണിയും ജോസ്​ കെ. മാണിയും നീക്കം നടത്തി​െയങ്കിലും ​പി.ജെ. ജോസഫ്​ നിലപാട്​ കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെ ഇവർ സമവായത്തിലേക്ക്​ നീങ്ങുകയായിരുന്നു. ലയനസമയത്തെ​ ധാരണ  ഭാരവാഹി തെരഞ്ഞെടുപ്പിൽ പാലിക്കണമെന്ന്​ ജോസഫ്​ വ്യാഴാഴ്​ച രാത്രി മാണിയോട്​ ആവശ്യപ്പെടുകയും ചെയ്​തു. ഇതിനെതുടർന്ന്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 

പാലായിലെ  വീട്ടിൽ മാണിയു​ം ജോസഫും ചർച്ചനടത്തിയാണ്​ ഭാരവാഹി പട്ടികക്ക ്​അന്തിമരൂപം നൽകിയത്​. ഇത്​ യോഗത്തിൽ വായിച്ചു.  തുടർന്ന്​ അംഗങ്ങൾ കൈയടിച്ച്​ അംഗീകരിക്കുകയായിരുന്നു. മൂന്നുവർഷമാണ്​ ഭാരവാഹികളുടെ കാലാവധി.ഏതിർപ്പൊന്നുമില്ലാതെ ഭാരവാഹി തെരഞ്ഞെടുപ്പ്​ പൂർത്തിയാക്കാനായത്​​ പാർട്ടിയു​െട യോജിപ്പാണ്​​ വ്യക്തമാക്കുന്നതെന്ന്​  മാണി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അർഹിക്കുന്ന പ്രാധാന്യം ലഭിച്ചതായും നിലവിലെ  ധാരണയുടെ അടിസ്ഥാനത്തിലാണ്​ ഭാരവാഹികളെ നിശ്ചയിച്ചതെന്ന്​ ജോസഫും പ്രതികരിച്ചു.

ഉന്നതാധികാരസമിതി അംഗങ്ങൾ: 
കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി എബ്രഹാം, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്​റ്റ്യന്‍, ഡോ. എന്‍. ജയരാജ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടന്‍, ടി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, പി.കെ. സജീവ്, അറക്കല്‍ ബാലകൃഷ്ണപിള്ള, ജോണ്‍ കെ. മാത്യു, ബാബു ജോസഫ്, കെ.എ. ആൻറണി, എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ്​ അബ്രഹാം, മാത്യു ജോര്‍ജ്, കുഞ്ഞുകോശി പോള്‍, ബേബി ഉഴുത്തുവാല്‍, സാജന്‍ ഫ്രാന്‍സിസ്, പി.സി. ചാണ്ടി മാസ്​റ്റർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressk.m manikerala newschairmanmalayalam news
News Summary - K.M mani continue as kerala congress chairman-Kerala news
Next Story