കെ.എം. മാണി ശതാഭിഷേക നിറവില്‍; ആഘോഷത്തിനു കാരുണ്യസ്പര്‍ശം
text_fieldsകോട്ടയം: ശതാഭിഷേക നിറവിലത്തെിയ കെ.എം. മാണിയുടെ ജന്മദിനാഘോഷത്തിനു കാരുണ്യസ്പര്‍ശം നല്കാന് കേരള കോണ്‍ഗ്രസ് എം. 84ാം ജന്മദിനമായ ജനുവരി 29ന് സംസ്ഥാന വ്യാപകമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
ശനിയാഴ്ച കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്കി. ഒരേസമയത്ത് സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 സ്ഥാപനങ്ങളിലാകും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
‘കരുണയുടെ കൈയൊപ്പ്’എന്ന ആശയവുമായി വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങള്‍, ആശുപത്രികള്‍, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, വിനോദോപാധികള്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം ചെയര്മാന് കെ.എം. മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്, വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി, ജോയ് എബ്രഹാം എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
