Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി ബി.ജെ.പി...

മാണി ബി.ജെ.പി പാളയത്തിലെത്തില്ലെന്ന്​ എന്തുറപ്പ് ​-സുധീരൻ

text_fields
bookmark_border
മാണി ബി.ജെ.പി പാളയത്തിലെത്തില്ലെന്ന്​ എന്തുറപ്പ് ​-സുധീരൻ
cancel

തിരുവനന്തപുരം: ബി.ജെ.പിയുമായി ഭാവിയിൽ കൂട്ടുകെട്ടുണ്ടാക്കില്ലെന്ന്​ ഉറപ്പ്​ നൽകാൻ കേരള കോൺഗ്രസ്​(എം) അധ്യക്ഷൻ കെ.എം മാണി തയാറാകണമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം സുധീരൻ. സമദൂര സിദ്ധാന്തം മുന്നോട്ട്​വെച്ച മാണി ഭാവിയിൽ ബി.ജെ.പി പാളയത്തിലെത്തില്ലെന്ന്​ എന്താണ്​ ഉറ​പ്പെന്നും വി.എം സുധീരൻ ചോദിച്ചു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ത്രിമാന രാഷ്​ട്രീയമാണ്​ മാണി പ്രയോഗിച്ചത്​. തെരഞ്ഞെടുപ്പ്​ സമയത്ത്​ കോൺഗ്രസ്​, സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികളുമായി മാണി ചർച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്​ടമായെന്നും വിശ്വാസ്യത വീ​ണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ്​ അദ്ദേഹാ ഭാഗത്ത്​ നിന്ന്​ വേണ്ടതെന്നും സുധീരൻ പറഞ്ഞു. 

യു.ഡി.എഫിൽ നിന്ന്​ പുറത്ത്​ വരു​േമ്പാൾ കോൺഗ്രസിനെതിരെ മാണി രൂക്ഷമായ പ്രസ്​താവനകൾ നടത്തിയിരുന്നു. ഇതെല്ലാം പിൻവലിച്ച്​ മാപ്പ്​ പറയാൻ അദ്ദേഹം തയാറാവണം. അല്ലാത്തപക്ഷം അദ്ദേഹ​ത്തി​​​​​െൻറ പ്രസ്​താവനകൾ അതേ പോലെ നില നിൽക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressk.m maniv.m sudheerankerala newsmalayalam news
News Summary - K.M mani against V.M sudheeran-Kerala news
Next Story