ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസി ൽ സസ്പെൻഷനിലായ െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാ ൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടായിരിക്കും ഇന ി നിർണായകം. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് തിരിെച്ചടുക്കാമെ ന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശിപാർശ നൽകിയത്.
എഫ്.ഐ.ആർ അടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറുമാസമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്ഷന് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ബഷീര്‍ തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം കാറിടിച്ച് മരിച്ചത്. അമിതവേഗത്തിൽ ശ്രീറാം ഒാടിച്ച കാറിടിച്ചാണ് ബഷീർ മരിച്ചതെന്നാണ് കേസ്.
ശ്രീറാം മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയെങ്കിലും പൊലീസിെൻറ വീഴ്ചമൂലം സമയത്ത് വൈദ്യപരിശോധന നടത്താത്തതിനാൽ തെളിയിക്കാനായില്ല. വാഹനത്തിെൻറ േവഗം സംബന്ധിച്ച അന്തിമ ഫോറൻസിക് റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കാനിരിക്കെയാണ് തിരിച്ചെടുക്കാനുള്ള ശിപാർശ. ശ്രീറാമിനെ രക്ഷിക്കാൻ കുറ്റപത്രം താമസിപ്പിക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. ശ്രീറാമിനെതിരായ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
താനല്ല, സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം സമിതിക്കും ചീഫ് സെക്രട്ടറിക്കുമുൾപ്പെടെ നല്കിയ വിശദീകരണം. സംഭവത്തിൽ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ കൈക്കൊണ്ടത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന നിലയിലാണ് പ്രതികരിച്ചതും.
ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
