മാധ്യമ പ്രവർത്തകന്‍റെ മരണം: കാറിന്‍റെ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന നടത്തും
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസിൽ കാറിെൻറ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധനക്ക് അന്വേഷണസംഘം നടപടികള്‍ ആരംഭിച്ചു. ഇതിനായി മോട്ടോർ വാഹന വകുപ്പിന് പൊലീസ് കത്ത് നൽകി. കവടിയാർ മു തൽ മ്യൂസിയം വരെയുള്ള എല്ലാ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ കാമറകളാണ് പരിശോധിക്കുക.
വഫ ഫിറോസിെൻറ ഉടമസ്ഥതയിലുള്ള കാറിന് മുമ്പ് മൂന്ന് തവണ അമിത വേഗത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അപകട ദിവസവും കാർ അമിത വേഗത്തിലായിരുന്നെന്ന് ശാസ്‌ത്രീയമായി തെളിയിക്കണം. അതിനായാണ് മോട്ടോർ വാഹന വകുപ്പിെൻറ പരിശോധന. കാറിെൻറ വേഗത, സംഭവ സമയത്ത് ആരായിരുന്നു കാർ ഓടിച്ചത്, അപകടമുണ്ടായ രീതി, അപകടശേഷം നടന്നത് തുടങ്ങിയ കാര്യങ്ങൾ ശാസ്‌ത്രീയമായി തെളിയിക്കുന്നതിനാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്.
എന്നാൽ, പൊലീസിെൻറ കാമറയിൽ ദൃശ്യങ്ങൾ ഇല്ലെന്നാണ് പൊലീസ് തന്നെ പറഞ്ഞത്. അതിനാലാണ് എല്ലാ കാമറകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
