Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളക്കളികളുമായി...

കള്ളക്കളികളുമായി ശ്രീറാം; പൊലീസിന്‍റെ നാലു വീഴ്ചകൾ

text_fields
bookmark_border
കള്ളക്കളികളുമായി ശ്രീറാം; പൊലീസിന്‍റെ നാലു വീഴ്ചകൾ
cancel

തിരുവനന്തപുരം: യുവ ​െഎ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ അമിത​േവഗത്തിൽ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പൊലീസി​​​െൻറ ഭാഗത്ത്​ നിന്നുണ്ടായത്​ ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തെളിവ് നശിപ്പിച്ച് രക്ഷപ്പെടാൻ ശ്രീറാം പലതരത്തിലുള്ള കള്ളക്കളികളും നടത്തി. അതിന്​ പൊലീസും കൂട്ടുനിന്നു. ഇൗ ഒത്തുകളിയിലൂടെ കേസ്​ തന്നെ അട്ടിമറിക്കുന്ന നിലയിലായിരുന്നു കാര്യങ്ങൾ. എന്നാൽ മുഖ്യമന്ത്രിയുടെ ഒാഫിസി​േൻറതുൾപ്പെടെ ഇടപെടലാണ്​ പിന്നീട്​ ശ്രീറാമി​​​െൻറ അറസ്​റ്റിലേക്ക്​ കാര്യങ്ങൾ കൊണ്ടുപോയത്​.

വീഴ്​ച ഒന്ന്​: സംഭവസ്ഥലത്ത്​
ശനിയാഴ്​ച പുലർച്ച 12.55ന്​ അപകടം. വിളിപ്പാടകലെയുള്ള പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ പൊലീസ്​ എത്തിയത്​ 1.05ന്​. മ്യൂസിയം പൊലീസ് അപകടസ്ഥലത്തെത്തിയപ്പോൾതന്നെ വാഹനം ഓടിച്ചത് പുരുഷനാ​െണന്ന് ദൃക്​സാക്ഷികൾ മൊഴി നൽകി. എന്നാൽ ഇത്​ കേൾക്കാൻ പൊലീസ്​ തയാറായില്ല. വാഹനമോടിച്ചത്​ താനാണെന്ന്​ വഫ പറ​ഞ്ഞെങ്കിലും അവരെ വൈദ്യപരിശോധനക്ക്​ പോലും വിധേയയാക്കാതെ ഉബർ വിളിച്ച്​ വീട്ടിൽ പറഞ്ഞുവിട്ടു.
ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചറിഞ്ഞപ്പോൾ പൊലീസുകാർ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നെന്ന്​ അപ്പോൾ മ്യൂസിയം സ്​റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്​.​െഎയും സമ്മതിക്കുന്നു. എന്നാൽ മദ്യപിച്ചോയെന്ന്​ വൈദ്യപരിശോധന നടത്താതെ കൈക്ക്​ പരിക്കേറ്റെന്ന്​ ശ്രീറാം പറഞ്ഞതിനെതുടർന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അതിനിടയിൽ ഫോറൻസിക്​ പരിശോധനയോ സ്ഥലത്തെ മഹസ്സറോ തയാറാക്കാതെ അപകടമുണ്ടാക്കിയ കാർ സംഭവസ്ഥലത്തുനിന്ന്​ മാറ്റി.

വീഴ്ച രണ്ട്: ആശുപത്രിയിൽ
ശ്രീറാമിനെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ കേസ് എഴുതി നിയമപരമായല്ല കൊണ്ടുവന്നത്. അതുകൊണ്ടാണ് രക്തസാമ്പിളെടുത്ത് മദ്യപിച്ചതിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാനാകാതെ പോയത്. ജനറൽ ആശുപത്രിയിലെ ഡോക്​ടറോട്​ ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന റിപ്പോർട്ട്​ പോലും പൊലീസ്​ ആവശ്യപ്പെട്ടില്ല. ദേഹപരിശോധന മാത്രമാണ്​ ആവശ്യപ്പെട്ടത്​.
രക്തസാമ്പിൾ എടുക്കുന്നതിനെ ശ്രീറാം എതിർത്തെന്നാണ്​ പൊലീസി​​​െൻറ ന്യായം. അതിനുശേഷം 10​ മണിക്കൂർ കഴിഞ്ഞാണ്​ രക്തസാമ്പിൾ ശേഖരിച്ചത്​. ഒാരോ മണിക്കൂർ കഴിയു​േമ്പാഴും മദ്യപിച്ച വ്യക്തിയുടെ രക്തത്തിലെ ആൽക്കഹോളി​​​െൻറ അളവ്​ കുറയും. അത്​ കേസിൽ നിർണായകമാകും.

വീഴ്ച മൂന്ന്: മൊഴികൾ അവഗണിച്ചു, തെളിവുകൾ ശേഖരിച്ചില്ല
രണ്ട് ഓട്ടോ ഡ്രൈവർമാരും ഒരു യാത്രക്കാരനും അപകടം കാണുകയും വാഹനം ഓടിച്ചത് പുരുഷനാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്​തതാണ്. എന്നാൽ ഇത് രേഖപ്പെടുത്താതെയാണ് വാഹനം ഓടിച്ചത് ആരെന്ന് അറിയില്ലെന്ന അവ്യക്തത സൃഷ്​ടിച്ചത്. ഇതേ രീതിയിലാണ്​ എഫ്​.​െഎ.ആർ തയാറാക്കിയതും. സ്ഥലത്തുനിന്ന്​ ഫോറൻസിക്​ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുന്നതിലും കാലതാമസമുണ്ടായി. രാവിലെ എട്ട്​ മണി വരെ അപകടം നടന്ന സ്ഥലത്ത്​ പൊലീസ്​ ബന്തവസും ഏർപ്പെടുത്തിയില്ല.

വീഴ്ച നാല്: കണ്ണടച്ച കാമറകൾ
തലസ്ഥാനത്ത്​ വി.​െഎ.പികൾ എപ്പോഴും യാത്രചെയ്യുന്ന മ്യൂസിയം-വെള്ളയമ്പലം റോഡിൽ 50 ലേറെ സി.സി.ടി.വി കാമറകളുള്ളതാണ്. സംഭവം നടന്ന്​ ആദ്യ 10 മണിക്കൂർ പൊലീസ് ഇൗ കാമറകൾ പരിശോധിച്ചില്ല. ഇൗ പൊലീസ്​ കാമറകളിൽ ബഹുഭൂരിപക്ഷവും കഴിഞ്ഞ രണ്ടാഴ്​ചയിലേറെയായി പ്രവർത്തിക്കുന്നില്ലെന്നതാണ്​ സത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsKM Basheersreeram venkataraman
News Summary - km basheer accident death police negligence-kerala news
Next Story