തിരുവനന്തപുരം: എസ്.എഫ്.െഎ കിണറ്റിൽ അകപ്പെട്ട തവളയെ പോല പെരുമാറരുതെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു. കേരളത്തിന് പുറത്ത് എന്താണവസ്ഥയെന്ന് കേന്ദ്ര നേതാക്കളോട് ചോദിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്.എഫ്.െഎക്ക് ജയിക്കാൻ സർവകലാശാലകളുടെ തെരഞ്ഞെടുപ്പ് നടപടി പരിഷ്കരിക്കുകയാണ്. എ.െഎ.എസ്.എഫ് വനിത നേതാക്കൾ അടക്കമുള്ളവരെ ആക്രമിച്ചതിൽ ഉൾപ്പെട്ട എസ്.എഫ്.െഎ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.എം. അരുണിനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽനിന്ന് പുറത്താക്കണം.
ആദ്യഘട്ടം മുതൽ എസ്.എഫ്.െഎക്കാർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. അരുണിെൻറ നേതൃത്വത്തിലാണ് എ.െഎ.എസ്.എഫ് നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ചത്. വനിത നേതാവായ നിമിഷയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു, ശരീരഭാഗങ്ങളിൽ കേറി പിടിച്ചു, തെറി പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജ് സംഭവത്തിന് ശേഷമുണ്ടായ ഇടതു വിദ്യാഥി സംഘടനകൾ പരസ്പരം കൊമ്പുകോർക്കരുതെന്ന ധാരണ എസ്.എഫ്.െഎ ലംഘിച്ചു.
എം.ജി സെനറ്റ് തെരെഞ്ഞടുപ്പ് വിഷയം സംസാരിക്കാൻ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും എടുത്തിെല്ലന്നും അദ്ദേഹം പറഞ്ഞു. എ.െഎ.എസ്.എഫ് േജായൻറ് സെക്രട്ടറി രാഹുൽ രാജും പെങ്കടുത്തു.