Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ജെ.ഡി.എസിൽ...

കേരള ജെ.ഡി.എസിൽ അഴിച്ചുപണി;​ അധ്യക്ഷപദവിയിൽ തീരുമാനം ഒരാഴ്​ചക്കകം -ദേവഗൗഡ

text_fields
bookmark_border
k.krishnan-kutty
cancel

ബംഗളൂരു: കേരളത്തിൽ ജെ.ഡി.എസ്​ അധ്യക്ഷപദവിയിൽ ഒരാഴ്​ചക്കക്കം തീരുമാനം പ്രഖ്യാപിക്കുമെന്നും 2021ലെ തെരഞ്ഞെടുപ് പ്​ ലക്ഷ്യമിട്ട്​​ സംഘടനാതലത്തിൽ അഴിച്ചുപണി നടത്തുമെന്നും പാർട്ടി ദേശീയാധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ പറഞ്ഞു. കേ രള അധ്യക്ഷനും മന്ത്രിയുമായ കെ. കൃഷ്​ണൻകുട്ടി, പാർലമ​െൻററി പാർട്ടി നേതാവ്​ സി.കെ. നാണു, മാത്യു ടി. തോമസ്​ എം.എൽ.എ, ജനറൽ സെക്രട്ടറി വി. മുരുകദാസ്​ എന്നിവരുമായി ബംഗളൂരു പത്മനാഭ നഗറിലെ വസതിയിൽ ശനിയാഴ്​ച ചർച്ച നടത്തിയശേഷം മാധ്യ മപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃമാറ്റം സംബന്ധിച്ച്​ അഭിപ്രായ ഭിന്നതയില്ല. അധ്യക്ഷപദവിയടക്കം പാർട്ടി സംസ്​ഥാന ഘടകത്തിലെ മാറ്റം സംബന്ധിച്ച്​ ചർച്ചചെയ്​തിട്ടുണ്ടെന്നും മുതിർന്ന നേതാക്കളെ പരിഗണിച്ചും എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തുമുള്ള തീരുമാനമാണ്​ കൈക്കൊള്ളുകയെന്നും ദേവഗൗഡ പറഞ്ഞു.
അതേസമയം, മുതിർന്ന പാർലമെ​േൻററിയൻ എന്ന പരിഗണന നൽകി സി.കെ. നാണുവിനെ അധ്യക്ഷനായി നിയമിച്ചേക്കുമെന്നാണ്​ സൂചന. നിലവിൽ പാർട്ടിയുടെ നിയമസഭ കക്ഷി നേതാവാണ്​ ഇദ്ദേഹം. ഇൗ പദവി മാത്യു ടി. തോമസിന്​ കൈമാറിയേക്കും. നേതൃമാറ്റത്തിൽ ധാരണയായതായി ദേവഗൗഡയുമായുള്ള ചർച്ചക്കുമു​മ്പ്​ മന്ത്രി കൃഷ്​ണൻകുട്ടി സൂചന നൽകിയിരുന്നു.

മന്ത്രിസ്​ഥാനവും സംസ്​ഥാന അധ്യക്ഷ പദവിയും ഒന്നിച്ചുകൊണ്ടുപോകുന്നതിലെ പ്രയാസം ദേവഗൗഡയെ അറിയിച്ചിരുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം ​അദ്ദേഹം കൈ​ക്കൊള്ളുമെന്നും കൃഷ്​ണൻ കുട്ടി പറഞ്ഞു. സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവഗൗഡ വൈകാതെ കേരളത്തിലെത്തു​െമന്നും ലോക്​താന്ത്രിക്​ ജനതാദളി​​െൻറ ലയനവുമായി ബന്ധപ്പെട്ട്​ ഇപ്പോൾ ചർച്ചയില്ലെന്നും ഇങ്ങോട്ടു സമീപിക്കുന്ന മുറക്ക്​ അതാലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നവംബറിൽ മാത്യു ടി. തോമസിൽനിന്ന്​ മന്ത്രിസ്​ഥാനം ഏറ്റെടുത്തതു മുതൽ ജെ.ഡി.എസ്​ സംസ്​ഥാന അധ്യക്ഷ പദവിയും മന്ത്രി പദവിയും ഒന്നിച്ചുവഹിക്കുകയാണ്​ കെ. കൃഷ്​ണൻകുട്ടി. അധ്യക്ഷ സ്​ഥാനത്തേക്ക്​ മാത്യു ടി. തോമസിനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും മുതിർന്ന നേതാവുകൂടിയായ സി.കെ. നാണുവിനായി മറുവിഭാഗവും പാർട്ടിയിൽ ചരടുവലി ശക്തമാക്കിയതോടെയാണ്​ ​എച്ച്​.ഡി. ദേവഗൗഡയുടെ സാന്നിധ്യത്തിൽ സമവായ ചർച്ചക്ക്​ കളമൊരുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmathew t thomaskerala newsK.Krishnan kutty
News Summary - K.Krishnan kutty on JDS Party issue-Kerala news
Next Story