സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം; പ്രവാസി ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsതിരുവന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന് ശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.
ഖത്തറിലെ േകാൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിെൻറ സ്ഥാപക നേതാവായ ഉസ്മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതിെൻറ കോൾ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്മാൻ മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിൽ കെ.കെ ഉസ്മാൻ നാട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
