Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധി -കെ.കെ. ശൈലജ
text_fieldsbookmark_border
തിരുവനന്തപുരം: ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ഡൗൺ എന്ന രീതിയിൽ തന്നെയാണ് കാര്യങ്ങൾ. കേരളമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇടതുമുന്നണി ജനങ്ങളെ വിശ്വസിക്കുന്നുവെന്നും തുടർഭരണമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു. ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

