താൻ പറഞ്ഞ കാര്യം തന്നെയാണ് കെ.കെ.ശൈലജയും ആവർത്തിച്ചത് -വി.ഡി.സതീശൻ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രെസ്സിൽ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന് സതീശൻ പറഞ്ഞു. കേസിലെ പ്രതികൾ അറസ്റ്റിലായാൽ സി.പി.എം നേതാക്കൾ കുടുങ്ങും. കേസിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധത്തിൽ സർക്കാറിന് പാളിച്ചകളുണ്ടായിട്ടുണ്ട്. താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ കെ.കെ.ശൈലജയും ആവർത്തിച്ചത്. സംസ്ഥാന സർക്കാറിനെ വിമർശിക്കുകയാണ് കെ.കെ.ശൈലജ ചെയ്തതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് കൊണ്ട് കാര്യമില്ല. കരാറുകാർക്ക് കൊടുക്കാനുള്ള പണം നൽകുന്നത് എങ്ങനെ ഉത്തേജക പാക്കേജാവും. സർക്കാറിന്റെ ബാധ്യതകൾ തീർക്കുക മാത്രമാണ് ഉത്തേജക പാക്കേജിലൂടെ ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

