കെ.കെ. ശൈലജ മന്ത്രിസഭയിൽ നിന്നും പുറത്ത്; സി.പി.എമ്മിൽ നിന്ന് പിണറായി ഒഴികെ എല്ലാവരും പുതുമുഖം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിലെ ആരോഗ്യ മന്ത്രിയും നിയമസഭയിലേക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്ത കെ.കെ. ശൈലജ പുതിയ മന്ത്രി സഭയിലില്ല. കെ.കെ. ശൈലജക്ക് മാത്രമായി രണ്ടാമൂഴം നൽകേണ്ടെന്നാണ് തീരുമാനം. പകരം പാർട്ടി ചീഫ് വിപ്പ് സ്ഥാനമാണ് കെ.കെ. ശൈലജക്ക് നൽകുക.
ഇതോടെ സി.പി.എമ്മിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മറ്റൊരാളും പുതിയ മന്ത്രി സഭയിലുണ്ടാകില്ല. സി.പി.എം പാർലമെൻ്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐയുടെ മന്ത്രിമാരും പുതുമുഖങ്ങളാണ്.
മന്ത്രിമാരായി എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ എന്നിവരെയും നിശ്ചയിച്ചു.
യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

