Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല; വരുന്ന ഒരാഴ്ച നിർണായകം -ആരോഗ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കോവിഡ് ബാധയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗൾഫിൽനിന്നുള്ള വരവ് മൂലമാണ്. കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനവും വിദേശത്തുനിന്നുള്ളവരാണെന്നും മന്ത്രി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വരുന്ന ഒരാഴ്ച നിർണായകമാണ്. വിദേശത്തുനിന്ന് എത്തുന്നവർ ക്വാറൻറീൻ പാലിക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഗുരുതര രോഗങ്ങൾക്ക് സംസ്ഥാനത്തിന് പുറത്ത് ചികിത്സക്ക് പോകാം. ചികിത്സ രേഖകൾ നൽകി പൊലീസിൻെറ അനുമതി വാങ്ങിയാൽ മതിയെന്നും മന്ത്രി അറിയിച്ചു.
Next Story
