കോഴിക്കോട്: വിടപറഞ്ഞ പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യൻ ഒഞ്ചിയത്തെ രക്തസാക്ഷി സഖാവ് ടി.പി ചന്ദ്രശേഖരനെ അനുസ്മരിച്ച് പാടിയ ഗാനം പങ്കുവെച്ച് കെ.കെ രമ. ടി.പി ചന്ദ്രശേഖരെൻറ ഓർമ്മയിൽ എസ്.പി.ബി ആലപിച്ച ''ഇതിഹാസമാണു നീ പ്രിയ സഖാവേ...'' എന്ന ഗാനം മറക്കാനാവില്ലെന്ന് രമ ഫേസ്ബുക്കിൽ കുറിച്ചു. ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർ പങ്കെടുത്ത ആ ഗാനത്തിെൻറ വടകരയിലെ പ്രകാശന വേദി മായാതെ നിൽക്കുന്നുവെന്നും രമ കുറിച്ചു.
ടി.പി ചന്ദ്രശേഖരെൻറ സ്മരണക്കായി വടകരയിലെ സഫ്ദര്‍ ഹാഷ്മി നാട്യസംഘം തയാറാക്കിയ സി.ഡിയിലെ ഗാനമാണ് എസ്.പി.ബി പാടിയത്. ടിപി ചന്ദ്രശേഖരനെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചും ചോദിച്ച് മനസിലാക്കിയാണ് എസ്.പി.ബി ഗാനം ആലപിച്ചതെന്ന് വരികളെഴുതിയ ടി.വി സച്ചിന്‍ പറഞ്ഞിു. അജിത് ശ്രീധരാണ് ഗാനത്തിന് ഈണമിട്ടത്.
ഫേസ്ബുക് കുറിപ്പിെൻറ പൂർണരൂപം