കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ.കെ രമ
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ ആഭ്യന്തര, സാമ്പത്തിക നയങ്ങളെ വിമർശിച്ച് ആർ.എം.പി എം.എൽ.എ കെ.കെ. രമയുടെ നിയമസഭയിലെ കന്നിപ്രസംഗം. ഗവർണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പെങ്കടുക്കവെയാണ് രമ പൊലീസ്, സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചത്. രമയുടെ പ്രസംഗത്തെ െബഞ്ചിലടിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സ്വീകരിച്ചത്.
ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിൽ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ രമ എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും സ്വതന്ത്രവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്ന് ഒാർമിപ്പിച്ചു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടന്ന ലോക്കപ്പ് കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾവരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾപോലും അട്ടിമറിക്കപ്പെട്ടു. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. ആ പൊലീസ് നയത്തിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ഇൗ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
സർക്കാറിെൻറ വികസനനയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരേണ്ടത് ആർക്കാണ്. കിഫ്ബി വായ്പാ കെണിയാണ്. അത് തുറന്നുപറയാൻ സർക്കാർ തയാറാകണം. സാധാരണ ജനത്തിെൻറ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാറിെൻറ നയപ്രഖ്യാപനത്തോട് യോജിക്കാനാകില്ലെന്ന് പറഞ്ഞാണ് രമ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

