Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും ക്രൂരത കാട്ടുന്നു; ടി.പിയോടുള്ള പക തീർന്നില്ലെന്ന് കെ.സി വേണുഗോപാൽ

text_fields
bookmark_border
കെ.കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും ക്രൂരത കാട്ടുന്നു; ടി.പിയോടുള്ള പക തീർന്നില്ലെന്ന് കെ.സി വേണുഗോപാൽ
cancel

കൊച്ചി: കെ.കെ രമ എം.എൽ.എയോട് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ക്രൂരത കാട്ടുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ശേഷം 51 വെട്ട് വെട്ടികൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരനോടുള്ള പക തീർന്നില്ല എന്നതിന് തെളിവാണിത്. നിയമസഭ വളപ്പിൽവെച്ച് കൈ തല്ലിയൊടിച്ചിട്ട് രമ കള്ളം പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നത് നിന്ദ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.

മോദി പാർലമെന്‍റിൽ കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവമാണ് നിയമസഭയിൽ പിണറായി വിജയൻ പ്രതിപക്ഷത്തോട് കാണിക്കുന്നത്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാർലമെന്‍റിൽ ചർച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയിൽ ചർച്ച വേണ്ടെന്ന് പറയുന്ന പിണറായിയും ഒരേ തൂവൽപക്ഷികളാണെന്ന് വേണുഗോപാൽ പറഞ്ഞു.

സുരക്ഷാസേനയെ ഉപയോഗിച്ച് പാർലമെന്‍റംഗങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്നു. മർദനമേറ്റ എം.എൽ.എമാരുടെ പരാതി കേൾക്കാനോ നടപടിയെടുക്കാനോ സർക്കാർ തയാറാകുന്നില്ല. മർദനമേറ്റ യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്ത പിണറായിയുടെ പൊലീസ് ഭരണപക്ഷ എം.എൽ.എമാർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി സംരക്ഷിക്കുകയാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KK Rema is brutalized by the Chief Minister and his friends - KC Venugopal
Next Story