Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ:...

കീഴാറ്റൂർ: കേന്ദ്രത്തി​െൻറ നടപടി ആത്​മഹത്യാപരമെന്ന്​ ജി.സുധാകരൻ

text_fields
bookmark_border
കീഴാറ്റൂർ: കേന്ദ്രത്തി​െൻറ നടപടി ആത്​മഹത്യാപരമെന്ന്​ ജി.സുധാകരൻ
cancel

ആലപ്പുഴ: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്രത്തി​​​െൻറ നടപടി ആത്മഹത്യാ പരമെന്ന് പൊതുമരാമത്ത്​ മന്ത്രി ജി സുധാകരൻ. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്വവുമുണ്ടാവില്ല.നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കീഴാറ്റൂർ ബൈപ്പാസ്​ വിഷയത്തിൽ സമരം നടത്തുന്ന വയൽകിളികൾ  കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയുമായി ചർച്ച നടത്തിയതോടെയാണ്​ വിഷയം വീണ്ടും ചൂടുപിടിച്ചത്​. വയൽകിളികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തിയ വിഷയം ഫെഡറൽ സംവിധാനത്തി​​​െൻറ ലംഘനമാണെന്ന്​ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു​.

കേ​ര​ള​ത്തി​ൽ ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യ ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​െ​മ​ന്ന ഘ​ട്ട​മെ​ത്തി​യ​േ​പ്പാ​ഴാ​ണ്​ പാ​ര​യു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്​. നി​തി​ൻ ഗ​ഡ്​​ക​രി സം​സ്​​ഥാ​ന​ത്തി​​​​െൻറ താ​ൽ​പ​ര്യ​​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു. നേ​ര​ത്തേ, ഇൗ ​ത​ർ​ക്കം ഉ​യ​ർ​​ന്ന​പ്പോ​ൾ ആ​രോ​ഗ്യ​പ​ര​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​േ​ൻ​റ​ത്​. സ​മ​ര​ക്കാ​രു​മാ​യി സംസ്ഥാന സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​​​​െൻറ ഭാ​ഗ​മാ​യി ഒ​രു സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും മ​റ്റൊ​രു ​അ​ലൈ​ൻ​മ​​​െൻറ്​ സാ​ധ്യ​മ​ല്ലെ​ന്ന്​ അ​വ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​തു​വ​​ഴി ത​ന്നെ ദേശീയപാത സംഘടന തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ലെ റോ​ഡ്​ വി​ക​സ​നം ത​ട​യ​ണ​മെ​ന്ന ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ട​ന ഇ​ട​പെ​ട​ൽ വ​ന്ന​പ്പോ​ൾ അ​തി​ന് കേന്ദ്രം​ വ​ഴി​പ്പെ​ടു​ക​യാ​ണ്​ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalapuzhamalayalam newsG.SudakaranKizhattor Bypass
News Summary - Kizhattor G Sudakaran statement-Kerala news
Next Story