കീഴാറ്റൂർ: മുഖ്യമന്ത്രി ഗഡ്കരിയെ കാണും
text_fieldsതിരുവനന്തപുരം: കീഴാറ്റൂരില് ആകാശപാത പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരിയെ കാണും. ഇൗമാസം 28,29,30 ദിവസങ്ങളിൽ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പെങ്കടുക്കാനായാണ് മുഖ്യമന്ത്രി ന്യൂഡൽഹിയിലേക്ക് പോകുന്നത്.കേന്ദ്രമന്ത്രിയെ കണ്ട് ആകാശപാതയുടെ സാധ്യതകൾ ചർച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കീഴാറ്റൂരിൽ പാതക്കെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളും മന്ത്രിയെ ധരിപ്പിക്കും. എന്നാൽ, കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിട്ടില്ല.
ആകാശപാത പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റി ചെയര്മാനും മന്ത്രി ജി. സുധാകരൻ നേരത്തേ കത്തയച്ചിരുന്നു. തളിപ്പറമ്പ് ബൈപാസിെൻറ അലൈന്മെൻറ് കീഴാറ്റൂരിലെ നെല്പ്പാടത്തിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് െജയിംസ് മാത്യു എം.എൽ.എ നിയമസഭയിൽ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് മന്ത്രി കത്തയച്ചത്.
കീഴാറ്റൂരിലെ സമരത്തെ മന്ത്രി സുധാകരനും സി.പി.എം നേതാക്കളും ശക്തമായി വിമര്ശിച്ചതിനു പിന്നാലെയാണ് ബദൽ സാധ്യതകൾ തേടുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. ദേശീയപാത വിഷയത്തിൽ കേന്ദ്രസർക്കാറിനു കീഴിലെ ദേശീയപാത അതോറിറ്റിയാണ് അവസാന വാക്ക്. കേന്ദ്രം ഫണ്ട് നൽകുകയാണെങ്കിൽ ആകാശപാത നിർമിക്കാൻ തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ വ്യക്തമാക്കിയിരുന്നു.
നെൽപ്പാടം നികത്തണമെന്ന പിടിവാശി സംസ്ഥാനത്തിനില്ലെന്നും കേന്ദ്രം സമ്മതിച്ചാൽ അലൈൻമെൻറ് മാറ്റാൻ സന്നദ്ധമാണെന്നും തെളിയിക്കുകയാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിെൻറ ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
