സി.പി.എമ്മിെൻറ ‘നാടുകാവൽ’ സമരം തുടങ്ങി
text_fieldsതളിപ്പറമ്പ്: കീഴാറ്റൂർവയലിലൂടെ ബൈപാസ് വരുന്നതിനെതിരെ സമരംചെയ്യുന്ന വയൽക്കിളികളുടെ ‘വയൽകാവൽ’ സമരത്തിനെതിരെ സി.പി.എമ്മിെൻറ ‘നാടുകാവൽ’ സമരം തുടങ്ങി. കീഴാറ്റൂർ ജനകീയ സംരക്ഷണസമിതി രൂപവത്കരിച്ചാണ് സമരം. കീഴാറ്റൂർ ഇ.എം.എസ് വായനശാലയിൽനിന്ന് സി.പി.എം നേതാക്കളും പ്രവർത്തകരും പ്രകടനമായി കീഴാറ്റൂര്‍ വയലിലെത്തി ബോർഡുകള്‍ സ്ഥാപിച്ചു. വികസന ആവശ്യത്തിന് ഭൂമി വിട്ടുനൽകാൻ തയാറാണ്, പരമാവധി നഷ്ടപരിഹാരം അനുവദിച്ചുതരണം എന്നിങ്ങനെയാണ് സ്ഥലം ഉടമകളുടെ പേരുവെച്ചുള്ള േബാർഡുകളിൽ എഴുതിയിട്ടുള്ളത്.
വയലിൽ സർവേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനൽകാൻ തയാറായ ഉടമകളുടെ പേരെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. ദേശീയപാതക്കുവേണ്ടി അളന്നു തിട്ടപ്പെടുത്തിയ സ്ഥലം ചുവന്ന റിബൺ കെട്ടി അടയാളപ്പെടുത്തുകയുംചെയ്തു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി പി. ജയരാജൻ, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എന്നിവർ നേതൃത്വം നൽകി. കീഴാറ്റൂർ വയലിന് സമീപം സി.പി.എം സമരപ്പന്തലും ഉയർത്തിയിട്ടുണ്ട്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് സമീപം സ്വകാര്യ ഭൂമിയിലാണ് സി.പി.എമ്മിെൻറ നാടുകാവൽ സമരപ്പന്തൽ. വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം ഞായറാഴ്ച നടത്താനിരിക്കെയാണ് സി.പി.എം ബദൽ സമരപ്പന്തൽ ഉയർത്തിയത്.വയലിൽ ബോർഡ് സ്ഥാപിച്ചശേഷം സി.പി.എം നേതാക്കളും പ്രവർത്തകരും തളിപ്പറമ്പ് ടൗണിലേക്ക് മാർച്ച് നടത്തി. തുടർന്ന് തളിപ്പറമ്പ് ടൗൺസ്ക്വയറിലെത്തി പൊതുയോഗം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.