Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുവർഷം മുമ്പ് കാണാതായ കിഴക്കമ്പലം സ്വദേശിയെ ഡൽഹിയിൽ കണ്ടെത്തി

text_fields
bookmark_border
മൂന്നുവർഷം മുമ്പ് കാണാതായ കിഴക്കമ്പലം സ്വദേശിയെ ഡൽഹിയിൽ കണ്ടെത്തി
cancel

കിഴക്കമ്പലം: മൂന്നുവർഷം മുമ്പ് നാട്ടിൽനിന്ന് കാണാതായ കിഴക്കമ്പലം സ്വദേശിയായ യുവാവിനെ ഡൽഹിയിൽ അവശനിലയിൽ കണ്ടെത്തി. കിഴക്കമ്പലം കിഴുക്കുളം വിലങ്ങ് മരോട്ടിക്കൽ അബൂബക്കറിന്റെ മകൻ സുൽഫിക്കറിനെയാണ് (എസ് കവറേറ്റർ ഡ്രൈവർ) ഡൽഹിയിലെ തെരുവിൽ കണ്ടെത്തിയത്. ഡൽഹി ആസഫ് അലി റോഡിലെ വ്യവസായി മനോഹർ ചാമ്പ്രയുടെ സമയോചിത ഇടപെടലാണ് സുൽഫിക്കറിനെ കണ്ടെത്താൻ വഴിയൊരുക്കിയത്.

തന്റെ ഓഫീസിന് താഴെ ദിവസങ്ങളായി തളർന്നുവീണ നിലയിൽ കിടന്നിരുന്ന യുവാവ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞ മനോഹർ ചാമ്പ്ര വിവരം ഡൽഹിയിലെ മലയാളി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് സുധീർ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരും കെ.എം.സി.സി, ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സ്ഥലത്തെത്തി. മുമ്പ് അപകടത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ സുൽഫിക്കറിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.

തുടർന്ന് പ്രവർത്തകർ ചേർന്ന് യുവാവിനെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കിഴക്കമ്പലം സ്വദേശിയാണെന്ന് വ്യക്തമായതും പിതാവ് അബൂബക്കറുമായി ബന്ധപ്പെടാൻ കഴിഞ്ഞതും. മൂന്ന് വർഷം മുൻപ് നാടുവിട്ടുപോയ മകനെ കണ്ടെത്തിയ വിവരമറിഞ്ഞ് കുടുംബവും ആശ്വാസത്തിലാണ്. യുവാവിന് ആവശ്യമായ തുടർചികിത്സ നൽകിയശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kizhakkambalam Native Missing for Three Years Found in Delhi
Next Story