‘കിത്താബ്’: സർക്കാറിന് പരാതി നൽകാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റവന്യൂ ജില്ല കലോത്സവത്തിൽ ഒന്നാമതെത്തിയ വിവാദ നാടകം സംസ്ഥാന കലോത്സവത്ത ിൽ മത്സരിക്കാൻ അനുവദിക്കാത്തതിനെതിരായ പരാതി സർക്കാറിന് സമർപ്പിക്കാൻ ഹൈകോട തി നിർദേശം. കോഴിക്കോട് ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘കിത്താബ്’ സംസ്ഥാന കലോ ത്സവത്തില്‍ അനുവദിക്കാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തീർപ്പാക്കിയാണ് ഉത്തരവ്.
നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർഥികളായ എം.എം. സിയാന, എം. ധന്യ, സോന സന്തോഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്. റവന്യൂ ജില്ല കലോത്സവത്തില്‍ മേമുണ്ട ഹയർ സെക്കന്‍ഡറി സ്കൂളിന് വേണ്ടി നാടകം അവതരിപ്പിച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തങ്ങള്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഒന്നാമതെത്തിയ നാടകം പിന്‍വലിക്കപ്പെട്ടതിനാല്‍ രണ്ടാം സ്ഥാനം ലഭിച്ച തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിെൻറ നാടകമാണ് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാനതലത്തിലേക്ക് അയച്ചത്. തങ്ങൾക്ക് അനുമതി നിഷേധിച്ച് രണ്ടാം സ്ഥാനക്കാർക്ക് അവസരം നൽകിയ നടപടി സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
