റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സ്
text_fieldsകിഴക്കമ്പലം (കൊച്ചി): വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതായി ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനും നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് നോട്ടിസ് അയച്ചു.
സാബു എം. ജേക്കബ് പ്രസിഡന്റായ ട്വന്റി20 പാര്‍ട്ടി, കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഘടക കക്ഷിയായിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഭയന്നാണ് ട്വന്റി20 നീക്കമെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നികുതി വെട്ടിച്ചെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നും കാട്ടി നിരന്തരം വാര്‍ത്ത നൽകിയതിന് എതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
16 പേര്‍ക്കാണ് നോട്ടിസ് അയച്ചത്. ഇവര്‍ക്കെതിരെ സിവിലായും, ക്രിമിനലായും, കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചു. അനേകം കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് ചാനല്‍ നടത്തിപ്പിനുള്ള ലൈസന്‍സ് ഇൻഫര്‍മേഷന്‍ മന്ത്രാലയമോ, ആഭ്യന്തര മന്ത്രാലയമോ നൽകിയതായി അറിയില്ല. മാത്രമല്ല, ചാനല്‍ ലൈസന്‍സിനായുള്ള അപേക്ഷ ദേശീയ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രാലയങ്ങള്‍ നിരസിച്ചതാണ്. രാജ്യത്തെ പല നിയമ വ്യവസ്ഥയും പാലിക്കാതെയാണ് ഇവര്‍ ചാനല്‍ നടത്തുന്നത്. ഇതിനെതിരെ പരാതി നല്‍കുമെന്ന് സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

