Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെലങ്കാനയിൽ 1000...

തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തു​മെന്ന്​ കിറ്റെക്​സ്

text_fields
bookmark_border
തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തു​മെന്ന്​ കിറ്റെക്​സ്
cancel

കി​ഴ​ക്ക​മ്പ​ലം: തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തു​െമന്ന്​ കിറ്റെക്​സ്​. തെ​ല​ങ്കാ​ന സ​ര്‍ക്കാ​റി​െൻറ ഔ​ദ്യോ​ഗി​ക ക്ഷ​ണം സ്വീ​ക​രി​ച്ച്​ ഹൈ​ദ​രാ​ബാ​ദി​െ​ല​ത്തി​യ കിറ്റെക്​സ്​ എം.ഡി സാബു എം ജേക്കബ്​ വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി രാ​മ​റാ​വു​വുമായി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ തീ​രു​മാ​ന​ം. വാ​റ​ങ്ക​ലി​ലെ കാകതി​യ മെ​ഗാ​ ടെ​ക്​​സ്​​റ്റൈ​ൽ​സ്​ പാ​ർ​ക്കി​ലാ​ണ്​ കി​റ്റെ​ക്​​സ്​ ഫാ​ക്​​ട​റി​ക​ൾ സ്ഥാ​പി​ക്കു​ക. 1000 കോ​ടി നി​ക്ഷേ​പ​ത്തി​ലൂ​ടെ നാ​ലാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​കും. അ​തി​വേ​ഗം തീ​രു​മാ​ന​മെ​ടു​ത്ത സാ​ബു എം. ​ജേ​ക്ക​ബി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി ​െക.​ടി. രാ​മ​റാ​വു ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ അ​യ​ച്ച പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ്​ സാ​ബു എം. ​ജേ​ക്ക​ബും അ​ഞ്ചം​ഗ സം​ഘ​വും ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. രാ​വി​ലെ 10ന് ​നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ ജെ​റ്റ് വി​മാ​ന​ത്തി​ല്‍ തെ​ല​ങ്കാ​ന സ​ര്‍ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​നും എ​ത്തി​യി​രു​ന്നു.

മ​ന്ത്രി കെ.​ടി. രാ​മ​റാ​വു​വി​െൻറ നേ​രി​ട്ടു​ള്ള ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സം​ഘം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ച 3,500 കോ​ടി​യു​ടെ വ്യ​വ​സാ​യം തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ സ​ഹാ​യ വാ​ഗ്​​ദാ​ന​മാ​ണ്​ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തു​ട​ര്‍ന്ന് സം​ഘം ക​ക്കാ​തി​യ മെ​ഗാ ടെ​ക്സ്‌​റ്റ​യി​ല്‍ പാ​ര്‍ക്ക് സ​ന്ദ​ര്‍ശി​ച്ചു. വൈ​കീ​ട്ട്​ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി. രാ​ത്രി തെ​ല​ങ്കാ​ന ടെ​ക്സ്​​റ്റ​യി​ല്‍സ് മി​ല്‍സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaKitex
News Summary - Kitex says it will invest1000 crore in Telangana
Next Story