Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിറ്റെക്സ് എം.ഡി സാബു...

കിറ്റെക്സ് എം.ഡി സാബു ജേക്കബ് അവഹേളിക്കുന്നതായി കുന്നത്തുനാട് എം.എൽ.എ പി. വി ശ്രീനിജൻ; സപീക്കർക്ക് കത്ത് നൽകി

text_fields
bookmark_border
കിറ്റെക്സ് എം.ഡി സാബു ജേക്കബ് അവഹേളിക്കുന്നതായി കുന്നത്തുനാട് എം.എൽ.എ പി. വി ശ്രീനിജൻ; സപീക്കർക്ക് കത്ത് നൽകി
cancel

തന്നെ കിറ്റെക്സ് കമ്പനിയുടെ എം.ഡി സാബു ജേക്കബ് പരസ്യമായി അവളേഹിക്കുന്നതായി കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി ശ്രീനിജൻ. എം.എൽ.എ ആയതിനുശേഷം പലപ്പോഴായി വ്യക്തിപരമായും അല്ലാതയും പരസ്യമായി തന്നെ അവഹേളിക്കുന്ന പരാമർശങ്ങളാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു ജേക്കബ് നടത്തി വരുന്നതെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത നിലയിൽ പൊതുജനമദ്ധ്യത്തിൽ വർഗ്ഗവിവേചനം ഉണ്ടാക്കുന്ന തരത്തിൽ പോലും അവഹേളിക്കുക ഉണ്ടായി.

കഴിഞ്ഞ ദിവസം ഉണ്ടായ "കിറ്റെക്സ് കലാപമായി " ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ എം.എൽ.എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമർശിക്കുകയും തെരുവിൽകിടക്കുന്നവ​ന്‍റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ല എന്നതടക്കം നിരവധി മോശം പരാമർശങ്ങളാണ് സാബു ജേക്കബ് നടത്തിയത്.

എം.എൽ.എ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തിൽ പരസ്യമായി ആക്ഷേപിക്കുന്ന സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർ എം.പി രാജേഷിന് പരാതി കൊടുത്തതായും ശ്രീനിജൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KitexMLA P V Sreenijan
News Summary - Kitex MD Sabu Jacob is insulting -Kunnathunadu MLA P V Sreenijan
Next Story