Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രി​സ്​​മ​സ്...

ക്രി​സ്​​മ​സ് രാ​ത്രി​യി​ലെ സം​ഘ​ർ​ഷം; അ​റ​സ്റ്റി​ലാ​യ 123 തൊഴിലാളികളെ കിറ്റെക്സ് തിരിച്ചെടുക്കുന്നു

text_fields
bookmark_border
ക്രി​സ്​​മ​സ് രാ​ത്രി​യി​ലെ സം​ഘ​ർ​ഷം; അ​റ​സ്റ്റി​ലാ​യ 123 തൊഴിലാളികളെ കിറ്റെക്സ് തിരിച്ചെടുക്കുന്നു
cancel

കി​ഴ​ക്ക​മ്പ​ലം: ക​ഴി​ഞ്ഞ ക്രി​സ്​​മ​സ് രാ​ത്രി​യി​ലെ സം​ഘ​ർ​ഷ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ 174 പേ​രി​ല്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച 123 തൊ​ഴി​ലാ​ളി​ക​ളെ കി​റ്റെ​ക്സ് തി​രി​ച്ചെ​ടു​ക്കു​ന്നു.

ഇ​വ​രെ ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​മ്പ​നി തീ​രു​മാ​നി​ച്ച​താ​യി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സാ​ബു എം. ​ജേ​ക്ക​ബ് അ​റി​യി​ച്ചു. ജോ​ലി​യി​ല്‍ തി​രി​ച്ചെ​ടു​ക്കാ​ൻ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്ന്​ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ പൊ​ലീ​സ്​ കോ​ട​തി​യി​ല്‍ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. ഇ​തി​ല്‍ 123 പേ​ര്‍ക്കെ​തി​രെ​യു​ള്ള​ത്​ ഗു​രു​ത​ര​മ​ല്ലാ​ത്ത വ​കു​പ്പു​ക​ളാ​ണ്.

തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഓ​രോ​രു​ത്ത​ര്‍ക്കും 2000, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് 10,000 രൂ​പ വീ​തം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ന​ല്‍കും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ക​മ്പ​നി​യൊ​രു​ക്കും.

2021 ഡി​സം​ബ​ര്‍ 25ന് ​ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം കോ​ട​തി​ക്കു​കൂ​ടി ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 123 തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജാ​മ്യം ല​ഭി​ച്ച​തെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabu M JacobKitex Issuekitex violence
News Summary - kitex decided to reappoint arrested workers
Next Story