Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിറ്റ്​ വിതരണം: റേഷൻ...

കിറ്റ്​ വിതരണം: റേഷൻ കടയുടമകളുടെ കമീഷൻ മാർച്ച്​ 31നകം കൊടുത്തുതീർക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
kerala high court
cancel

കൊച്ചി: സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ കടയുടമകൾക്കുള്ള കമീഷൻ കുടിശ്ശിക മാർച്ച്​ 31നകം നൽകണമെന്ന്​ ഹൈകോടതി ഡിവിഷൻബെഞ്ച്​. 11 മാസത്തെ കമീഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന്​ നേരത്തേ കോടതി ഉത്തവിട്ടിരുന്നു. ഇത്​ ചോദ്യം ചെയ്ത്​ സർക്കാറും സിവിൽ സപ്ലൈസ്​ കോർപ​റേഷനും നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. 2020 ജൂലൈ 23ന് ഒരു കിറ്റിന്​ അഞ്ചു രൂപ നിരക്കിൽ കടയുടമകൾക്ക് കമീഷൻ നൽകാനും തീരുമാനിച്ചു. പിന്നീട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്‍റെ ആവശ്യം പരിഗണിച്ച്​ ഇത്​ ഏഴു രൂപയാക്കി.

എന്നാൽ, 2021 ഫെബ്രുവരി 19ന് വീണ്ടും അഞ്ചുരൂപയായി കുറച്ചു. 2020 ആഗസ്റ്റിൽ മാത്രമാണ് അഞ്ചു രൂപ നിരക്കിൽ കമീഷൻ നൽകിയത്. 11 മാസം കിറ്റ് വിതരണം ചെയ്തെങ്കിലും കമീഷൻ കിട്ടിയില്ലെന്ന് കാട്ടി അസോസിയേഷൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്നാണ്​ കുടിശ്ശിക എത്രയും വേഗം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.

കോവിഡ് കാലത്ത് സേവനമെന്ന നിലക്ക്​ കിറ്റുകൾ വിതരണം ചെയ്തതിന് റേഷൻ കടയുടമകൾക്ക് കമീഷൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ആദ്യ ഘട്ടത്തിൽ കമീഷൻ നിശ്ചയിച്ചശേഷം സർക്കാറിന് പിന്നീട് അതിൽനിന്ന് പിന്തിരിയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സേവനങ്ങൾക്ക്​ പ്രതിഫലം നൽകണമെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopHigh Court
News Summary - Kit distribution: High Court orders ration shop owners to pay commission by March 31
Next Story