കാർഷിക വിപണി നയരേഖ കത്തിച്ച് പ്രതിഷേധിക്കുമെന്ന് കിസാൻ സഭ
text_fieldsതിരുവനതപുരം: കർഷക വിരുദ്ധമായ കാർഷിക വിപണി സംബന്ധിച്ച ദേശീയ നയമാർഗരേഖയുടെ കരട് കത്തിച്ച് പതിഷേധിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സഭ. ജനുവരി 13 ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിൽ ദേശീയ കാർഷിക വിപണി നയമാർഗരേഖയുടെ കരട് കത്തിച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാറും ജനറൽ സെക്രട്ടറി കെ.എം. ദിനകരനും അഭ്യർഥിച്ചു.
ഐതിഹാസിക കർഷക പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കാർഷിക വിപണി സംബ സിച്ച ദേശീയ നയമാർഗരേഖ. രാജ്യത്തെ കാർഷിക വിപണിയെ പൂർണമായും ബഹുരാഷ്ട കുത്തുകകൾക്ക് അടിയറ വെക്കാനാണ് നീക്കം.
കാർഷികോൽപ്പന്ന സംഭരണ രംഗത്ത് നിന്നും സർക്കാർ പിൻവാങ്ങി സ്വകാര്യ കുത്തക കമ്പനികളെ ഏൽപ്പിക്കുന്നതാണ് പുതിയ കാർഷിക വിപണി നയം. കരാർ കൃഷി വ്യാപകമാക്കി സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുമെന്ന് നയരേഖയുടെ കരട് വ്യക്തമാക്കുന്നു.
കാർഷിക വിപണികളിലും ഏകജാലക നികുതി സസ്രദായം കൊണ്ടുവരും. ചരക്ക് സേവന നികുതി ( ജി എസ് റ്റി ) ക്ക് കീഴിൽ കാർഷിക വിപണികളെയും കൃഷിയെയും കൊണ്ടുവന്ന് കൃഷിയും അനുബന്ധ മേഖലകളയും ചൊൽപ്പടിയിലാക്കുകയാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിരോധവും ചെറുത്തു നിൽപ്പുകളും വളർത്തിക്കൊണ്ടുവരുമെന്ന് വസന്തകുമാറും ദിനകരനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

