കിസാൻ മാർച്ച്: പോരാട്ടങ്ങൾക്കുള്ള പ്രചോദനമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മഹാരാഷ്ട്രയിലേത് മണ്ണിെൻറ മക്കളായ അടിസ്ഥാനവർഗത്തിെൻറ സമരമാെണന്നും ഈ സമരം വിജയിച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായെതന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമരവിജയം പുതിയ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉദാരവത്കരണം മൂലം നാലുലക്ഷത്തോളം കർഷകരാണ് രണ്ടു വ്യാഴവട്ട കാലത്തിനിടെ ആത്മഹത്യ ചെയ്തത്. അതിൽതന്നെ വലിയൊരു ശതമാനം മഹാരാഷ്ട്രയിൽനിന്നാണ്. ഇനി ജീവിച്ചിരിക്കുന്നവർക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന തോന്നലിൽനിന്നാണ് ഈ സമരം ഉയർന്നുവന്നത്. വർഷങ്ങളായി സമരം തുടങ്ങിയിട്ട്. പലപ്പോഴായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാഴ്വാക്കുകളായപ്പോഴാണ് അവർ മഹാനഗരത്തിലേക്ക് മാർച്ച് ചെയ്തത്.
നവ ഉദാരസാമ്പത്തികനയങ്ങള്‍ നടപ്പാക്കി സാമ്രാജ്യത്വവിരുദ്ധമായ രാജ്യത്തിെൻറ ചരിത്രത്തെ തള്ളിക്കളയാൻ ശ്രമിക്കുന്ന സർക്കാറുകൾക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്നെതന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സമരത്തില്‍ പങ്കെടുക്കാന്‍ ഇരുന്നൂറോളം കിലോമീറ്റർ താണ്ടി മുംബൈയിലെത്തിയ ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതി-മത-ദേശ ഭേദമന്യേ മുംബൈ ജനത വലിയ പിന്തുണ നൽകിയത് ആവേശകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.