തിരുവനന്തപുരം: വിസ്മയ കേസില്‍ കോടതി ശിക്ഷിച്ച ഭർത്താവ് കിരണ്‍കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 11ഓടെയാണ് കൊല്ലത്തുനിന്ന് പൂജപ്പുരയില്‍ കൊണ്ടുവന്നത്. ജയിലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും കിരണ്‍ ഒന്നും പറയാൻ കൂട്ടാക്കിയില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം സെൻട്രൽ ജയിലിലെ സെല്ലിലേക്ക് മാറ്റി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർതൃപീഡനത്തെ തുടർന്ന് ബി.എ.എം.എസ് വിദ്യാർഥിനിയായ വിസ്മയ വി. നായർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് കിരൺകുമാറിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ചത്. ചൊവ്വാഴ്ച കൊല്ലം ജില്ല ജയിലിലാണ് പാർപ്പിച്ചത്.