Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിന്‍ഫ്രക്ക് ആയിരം...

കിന്‍ഫ്രക്ക് ആയിരം കോടിവരെ വായ്പയെടുക്കാന്‍ അനുമതി നല്‍കി -മന്ത്രി രാജീവ്

text_fields
bookmark_border
KINFRA
cancel

തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും മറ്റും 1000 കോടി രൂപവരെ സ്വന്തംനിലയില്‍ വായ്പയെടുക്കാന്‍ കിന്‍ഫ്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വ്യവസായ മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കിന്‍ഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി 1000 കോടി രൂപവരെ കിന്‍ഫ്രക്ക് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുക.

സംസ്ഥാനത്തേക്ക് ധാരാളംപേര്‍ വ്യവസായ നിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. നിരവധി കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. വ്യവസായം തുടങ്ങാൻ കിന്‍ഫ്രയില്‍നിന്ന് ഭൂമി ഏറ്റെടുത്തശേഷം വെറുതേ ഇട്ടിരിക്കുന്ന സ്ഥിതിയുണ്ട്. ഈ ഭൂമിയില്‍ എത്രയും പെട്ടെന്ന് സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanKINFRAP RajivKerala
News Summary - KINFRA has been approved to take a loan of up to Rs 1,000 crore - Minister Rajiv
Next Story