20 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണം കോളിങ് െബൽ മുഴക്കി തിരിച്ചെത്തി
text_fieldsകാസർകോട്: നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിലിെൻറ വീട്ടിൽ നോമ്പുതുറക്കാനുള്ള ഒരുക്കങ്ങൾക്കിടെ കഴിഞ്ഞദിവസമെത്തിയ അജ്ഞാത യുവാവ് കൈമാറിയ പൊതി വീട്ടുകാർക്ക് സമ്മാനിച്ചത് അമ്പരപ്പും കൗതുകവും ആഹ്ലാദവുമെല്ലാമായിരുന്നു. രണ്ടു പതിറ്റാണ്ടുമുമ്പ് നിവൃത്തികേടുകൊണ്ട് നൽകാനാകാതെപോയ ഒരു ‘കടം’ വീട്ടുകയായിരുന്നു ക്ഷണിക്കാതെയെത്തിയ അതിഥി.
കോളിങ് െബൽ ശബ്ദംകേട്ട് വാതിൽ തുറന്ന ഇബ്രാഹിമിെൻറ ഭാര്യയുടെ കൈയിലേക്ക് നോമ്പുതുറക്കാനുള്ള നെയ്ച്ചോറും കറിയുമാണെന്നുപറഞ്ഞാണ് യുവാവ് പൊതി കൈമാറിയത്. ആരാണെന്നും പേരെന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് ‘ഇവിടെ തരാൻ ഇതൊരാൾ തന്നയച്ചതാണ്. അയാൾ അപ്പുറത്തുണ്ട്’ എന്ന് മറുപടി പറഞ്ഞ് ഹെൽമറ്റ് ധാരിയായ യുവാവ് സ്ഥലംവിട്ടു.
പൊതി തുറന്ന വീട്ടുകാർ കണ്ടത് നെയ്ച്ചോറിനും കറിക്കുമൊപ്പം രണ്ട് സ്വർണ നാണയങ്ങളും ഒപ്പം ഒരു കുറിപ്പും. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ‘20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട നിെൻറ പൊന്ന് എനിക്ക് കിട്ടിയിരുന്നു. ആ സമയം അതുതരാൻ എനിക്ക് സാധിച്ചില്ല. അതിന് പകരമായി ഈ പവൻ സ്വീകരിച്ച് എനിക്ക് പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’.
20 വർഷം മുമ്പ് ഒരു വിവാഹ വീട്ടിൽ നിന്നാണ് ഇബ്രാഹിമിെൻറ ഭാര്യയുടെ മൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. തിരച്ചിലിൽ ഒന്നര പവൻ തിരിച്ചുകിട്ടി. നഷ്ടത്തെക്കുറിച്ച് വീട്ടുകാർ പോലും മറന്നപ്പോഴാണ് കാലങ്ങൾക്കിപ്പുറം കുറ്റസമ്മതത്തോടെ അത് തിരിച്ചെത്തിയത്. ഗൾഫിലുള്ള ഇബ്രാഹിമിനെ വിളിച്ച് വീട്ടുകാർ സന്തോഷവിവരമറിയിച്ചു. സ്വർണം തിരിച്ചെത്തിച്ച ആ അജ്ഞാതനെ ഒന്നു കാണണമെന്ന ആഗ്രഹമാണ് വീട്ടുകാർക്ക് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
