Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപോത്തുകളെ കൊന്ന്...

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കു​ണ്ട​ള​യി​ൽ കാ​ട്ടു​​പോ​ത്തു​ക​ളെ വേ​ട്ട​യാ​ടി​യ കേ​സി​ൽ

അ​റ​സ്റ്റി​ലാ​യ​വ​ർ

മൂ​ന്നാ​ർ: കു​ണ്ട​ള​യി​ൽ ഒ​രു മാ​സം മു​മ്പ്​ ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ൽ ആ​റു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. മു​രി​ക്കാ​ശ്ശേ​രി സ്വ​ദേ​ശി തെ​ക്കേ​കൈ​ത​ക്ക​ൽ ഡി​നി​ൽ സെ​ബാ​സ്റ്റ്യ​ൻ (34), കൂ​മ്പ​ൻ​പാ​റ സ്വ​ദേ​ശി എം.​ബി. സ​ലിം (45), ആ​ന​ച്ചാ​ൽ ശ​ല്യാം​പാ​റ സ്വ​ദേ​ശി സി.​എം. മു​നീ​ർ (33), കു​ണ്ട​ള സാ​ൻ​ഡോ​സ് കോ​ള​നി​വാ​സി​ക​ളാ​യ പി. ​ശി​വം (26), കെ. ​ര​ഘു (28), എം. ​കു​മാ​ർ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ർ​ച്ച്‌ 17ന് ​പു​ല​ർ​ച്ചെ കു​ണ്ട​ള​ക്ക്‌ സ​മീ​പം ചെ​ണ്ടു​വ​രൈ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​വ​ർ 600 കി​ലോ​വീ​തം തൂ​ക്കം വ​രു​ന്ന ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന് ര​ണ്ട് വാ​ഹ​ന​ത്തി​ലാ​യി ഇ​റ​ച്ചി ക​ട​ത്തി​യ​ത്.

റേ​ഞ്ച​ർ​മാ​രാ​യ പി.​വി. വെ​ജി (ദേ​വി​കു​ളം), ജോ​ജി സൈ​മ​ൺ (അ​ടി​മാ​ലി), അ​രു​ൺ മ​ഹാ​രാ​ജ (മൂ​ന്നാ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പി​ക്അ​പ് വാ​നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingmeatwild buffaloarrest
News Summary - killing wild buffaloes and smuggling meat-Six people were arrested
Next Story