Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്

text_fields
bookmark_border
ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്
cancel

തിരുവനന്തപുരം: പാൽക്കുളങ്ങരയിലെ ക്ലബില്‍ ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്​റ്റ്​മോര്‍ ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ കുരുക്കില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച അർധരാത്രിക്കും ഞായറാഴ്​ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് അറിയുന്നതിന് പൂച്ചയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പാൽക്കുളങ്ങരയിലെ ക്ലബ്​ കെട്ടിടത്തില്‍ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്.

മൃഗാവകാശപ്രവര്‍ത്തകരുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്​ ഭാരവാഹികളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. സംഭവദിവസം സ്ഥലത്തില്ലായിരുന്നെന്ന മറുപടിയാണ് ക്ലബ്​ ഭാരവാഹികള്‍ നല്‍കിയത്. പരാതിയിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - killing cat
Next Story