കോഴിക്കോട് വേളം പഞ്ചായത്ത് ഓഫിസിൽ വനിത മെംബറെ തീെവച്ച് കൊല്ലാൻ ശ്രമം; ബന്ധു അറസ്റ്റിൽ
text_fieldsകുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്ത് ഒാഫിസിനകത്ത് വനിത മെംബറെ െപട്രോൾ ഒഴിച്ച് തീവെ ച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. 16ാം വാർഡ് മെംബർ തീക്കുനി കോയ്യൂറയിലെ ആര്യങ്കാവിൽ ലീലയെ (52) ബുധനാഴ്ച രാവിലെ മീറ്റിങ് ഹാളിൽ കയറി അപായപ്പെടുത്താൻ ശ്രമ ിച്ച കേസിൽ അതേ വാർഡിലെ താമസക്കാരനും അകന്ന ബന്ധുവുമായ തെക്കെകോയ്യൂറേമ്മൽ ടി.കെ. ബാലനെയാണ് (50) കുറ്റ്യാടി സി.െഎ എൻ. സുനിൽകുമാർ അറസ്റ്റ് ചെയ്തത്. വാക്കത്തി, ചങ്ങല, പെട്രോൾ നിറച്ച ബോട്ടിലുകൾ എന്നിവയുമായി എത്തിയ പ്രതിയെ നാട്ടുകാർ കീഴ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം കാരണം തളർന്നുേപായ ലീലയെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമാണത്തിന് ഫണ്ട് ലഭിക്കാത്തതിെൻറ വിരോധമാണ് കടുംകൈക്ക് ശ്രമിക്കാൻ ഇയാളെ പ്രേരിപ്പിച്ചതത്രെ. മുറിക്ക് അകത്താക്കിയ ശേഷം തന്നെയും അയാളെയും കൂട്ടി ദേഹത്ത് ചങ്ങല ചുറ്റിയതായി ലീല പറഞ്ഞു. വാതിൽ അകത്തുനിന്ന് പൂട്ടാൻ ശ്രമിക്കുന്നതിനിടെ ചങ്ങലയിൽനിന്ന് കുതറിമാറി താൻ ഉറക്കെ നിലവിളിച്ചു. ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു ലക്ഷ്യമെന്ന് ലീല പറഞ്ഞു.
അടുത്ത മുറിയിൽനിന്ന് വി.ഇ.ഒ റഫീഖ് ഒാടിയെത്തി വാതിൽ തള്ളിത്തുറന്നെങ്കിലും പ്രതി വാക്കത്തി ചുഴറ്റി പിന്തിരിപ്പിച്ചു. ചില മെംബർമാരും സ്ഥലത്തെത്തിയെങ്കിലും േബാട്ടിലിൽ കൊണ്ടുവന്ന പെട്രോൾ തലയിൽ ഒഴിച്ച് സ്വയം തീവെക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ് പൂളക്കൂൽ അങ്ങാടിയിൽനിന്ന് നിരവധിപേർ ഒാടിെയത്തി. കൂട്ടത്തിൽ ഒരാൾ ബാലനെ കസേരകൊണ്ട് എറിഞ്ഞുവീഴ്ത്തി. ഉടൻ മറ്റുള്ളവർ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഭരണസമിതി യോഗ ഹാളിെൻറ മേശ തകർന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാെള കസ്റ്റഡിയിലെടുത്തു.
കാലത്ത് ഒാഫിസിലെത്തിയ ബാലൻ ഭരണസമിതി മീറ്റിങ് കഴിയുംവരെ താഴെ കാത്തിരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല പറഞ്ഞു. കഴിഞ്ഞദിവസവും ലീലയെ തേടി വന്നിരുന്നു. അന്ന് ലീല ഒാഫിസിൽ വന്നിരുന്നില്ല. ഒന്നാം നിലയിലെ മീറ്റിങ് ഹാളിൽനിന്ന് യോഗം കഴിഞ്ഞുവന്ന തന്നെ വി.ഇ.ഒ ഒാഫിസ് വരെ വരണം എന്നു പറഞ്ഞാണ് മുകൾ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ലീല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
