Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിളിമാനൂരില്‍നിന്ന്...

കിളിമാനൂരില്‍നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കിളിമാനൂരില്‍നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി
cancel
camera_alt

സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ പാമ്പ് പിടിത്തക്കാരന്‍ സഞ്ചിയിലാക്കുന്നു

കി​ളി​മാ​നൂ​ര്‍: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പാ​മ്പ് പി​ടി​ത്ത​ക്കാ​ര​ന്‍ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ല്‍ ക​ടി​യു​മേ​റ്റു.

പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍ഡി​ന് എ​തി​ര്‍വ​ശ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ര്‍ന്ന് കി​ളി​മാ​നൂ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പാ​മ്പ് പി​ടി​ത്ത​ത്തി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ രാ​ജേ​ഷ് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ള്‍ക്കി​ട​യി​ല്‍ നി​ന്നും പാ​മ്പി​നെ വ​ലി​ച്ച് പു​റ​ത്തേ​ക്കി​ടു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ഷി​ന് ക​ടി​യേ​ൽ​ക്കു​ന്ന​ത്. പി​ടി​കൂ​ടി​യ പാ​മ്പി​ന് 60 കി​ലോ​യോ​ളം തൂ​ക്കം വ​രും. പാ​മ്പി​നെ വ​നം വ​കു​പ്പി​ന് കൈ​മാ​റി. പാ​മ്പി​ന്റെ ക​ടി​യേ​റ്റെ​ങ്കി​ലും രാ​ജേ​ഷി​ന് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ന​ദി​യി​ല്‍ കൂ​ടി ഒ​ഴു​കി​യെ​ത്തി​യ പാ​മ്പ് പു​ര​യി​ട​ത്തി​ലേ​ക്ക് ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoorForest DepartmentPythoncaughtKerala News
News Summary - കിളിമാനൂരില്‍നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി
Next Story