തലശ്ശേരിയുടെ തലവര തിരുത്തുന്ന കിഫ്ബി
text_fieldsനമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
അടിസ്ഥാന പശ്ചാത്തല വികസനത്തിന് വിപ്ലവകരമായ തുടക്കം കുറിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അല്ലെങ്കിൽ കിഫ്ബി. ആ കിഫ്ബി രൂപീകരണത്തിന് 25 വർഷം പൂർത്തീകരിക്കാൻ പോവുകയാണ്, കേരളം ഇന്ന് നേടിയെടുത്ത എല്ലാ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റിനും കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വലിയ പങ്കുവഹിച്ചു എന്ന പൂർണ്ണ ബോധ്യമുള്ള ഒരു ജനപ്രതിനിധിയാണ് താനെന്ന് തലശ്ശേരി എം.എൽ.എയും നിയമസഭ സ്പീക്കറുമായ എ.എൻ. ഷംസീർ പറഞ്ഞു.
തലശ്ശേരിയുടെ സമഗ്ര പുരോഗതിക്ക് കിഫ്ബി വലിയ പങ്കുവഹിച്ചുവെന്നും ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് തലശ്ശേരി അസംബ്ലി മണ്ഡലത്തിലെ നിരവധി സർക്കാർ വിദ്യാലയങ്ങൾക്ക് ഒരു കോടി മുതൽ അഞ്ചു കോടി വരെ ഭൗതിക പശ്ചാത്തല വികസനത്തിന് നടാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്നും ഷംസീർ പറയുന്നു.
'ഒരു ഭാഗത്ത് സ്കൂളുകളുടെ ഭൗതിക പശ്ചാത്തലം വികസിക്കുമ്പോൾ തന്നെ ആരോഗ്യമേഖല ഒരുപക്ഷേ കേരളത്തിൽ തന്നെ മാതൃകയാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ കേന്ദ്രമാണ് മലബാർ ക്യാൻസർ സെന്റർ. ഈ എട്ട് വർഷത്തിനിടയിൽ ഏതാണ്ട് 600 കോടിയിലേറെ രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് നടക്കാൻ പോകുന്നത് അതിൽ 200 കോടിയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി 400 കോടിയുടെ പുതിയ ക്യാൻസർ ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമ്മാണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 400 കോടി വിലമതിക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മലബാർ ക്യാൻസർ സെന്റർ ക്യാൻസർ ചികിത്സയ്ക്ക് മാറാൻ പോകുമ്പോൾ ആ നിലയിലേക്ക് എത്തിക്കുന്നതിൽ കിഫ്ബി വലിയ പങ്കുവഹിച്ചു എന്നുള്ളതാണ്,' ഷംസീർ പറഞ്ഞു.
കിഫ്ബിയിലൂടെ മലബാർ ക്യാൻസർ സെന്റർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ തന്നെ തലശ്ശേരിയുടെ അമ്മയും കുഞ്ഞും ആശുപത്രി, വിമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിന് വേണ്ടി ജനകീയ മൂവ്മെന്റിലൂടെ ഏറ്റെടുത്ത ഭൂമിയിൽ അതിന്‍റെ നിർമ്മാണത്തിന് വേണ്ടി ഏതാണ്ട് 40 ലേറെ കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചു കിട്ടിയതായും മന്ത്രി അറിയിക്കുന്നു.
തലശ്ശേരിയിലെ വികസനത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും എടുത്ത് കാട്ടേണ്ടത് തലശ്ശേരി കോടതിയാണ്. 200 വർഷം പിന്നിട്ട ഹെറിറ്റേജ് കോടതിക്ക് പൈതൃക കോടതി സമുച്ചയം നിർമ്മിക്കാൻ വേണ്ടി കിഫ്ബിയിലൂടെ പണം അനുവദിച്ചു ഏതാണ്ട് 60 കോടിയിലെ രൂപയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി.
ഗതാഗതം സംബന്ധിച്ച് പറയുമ്പോൾ ഒരുപാട് റോഡുകൾ ഈ കാലഘട്ടത്തിൽ നിർമ്മിക്കാൻ കഴിഞ്ഞു അതിൽ ഏറ്റവും എടുത്തു കാണിക്കാൻ സാധിക്കുന്നത് റെയിൽവേ മേൽപാലമാണ്.
തലശ്ശേരി കണ്ണൂർ ഇന്നിപ്പോ സ്റ്റേറ്റ് ഹൈവേ ആണ്, ആ സ്റ്റേറ്റ് ഹൈവേയിലെ ഗതാഗത കുരുക്കിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് കൊടുവള്ളിയിലെ റെയിൽവേ ഗേറ്റ് ആണ്. ആ റെയിൽവേ ഗേറ്റ് ഇല്ലാതെ റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണം കൊടുവള്ളി ആർ.ഓ.ബി നിർമ്മാണ പ്രവർത്തനം അതിന്റെ ലാസ്റ്റ് ഫേസിലാണ്. അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള സ്റ്റീൽ സ്ട്രക്ച്ചറിലുള്ള നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അത് 90% പൂർത്തിയായെന്ന് സ്പീക്കർ പറയുന്നു. കൊടുവള്ളി മേൽപാലത്തിന്റെ പണിയും കിഫ്ബിയുടെ സഹായത്തോടെ മുന്നോട്ട് പോകുന്നുണ്ട്. തലശ്ശേരിയിലെ പ്രശസ്തമായ ശ്രീരാമസ്വാമി അമ്പലത്തിലേക്ക് പോകുന്ന വഴിയിലെ സ്ഥിരമായ ഗതാഗത കുരുക്ക് തലശ്ശേരി-തിരുവങ്ങാട്-ചെമ്പാട് റോഡിന്റെ നിർമ്മാണത്തിലൂടെ മറികടന്നേക്കും.
തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലേക്കുള്ള റോഡ് നവീകരിച്ചത് കെഎഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഇങ്ങനെ 10 കോടി മുതൽ 600 കോടി രൂപയുടെ വരെ നിർമ്മാണ പ്രവർത്തനം നടന്ന മണ്ഡലമാണ് തലശ്ശേരി അതോടൊപ്പം ടൂറിസത്തിന്റെ മേഖലയിൽ പരിശോധിക്കുമ്പോൾ ഗുണ്ടർട്ട് മ്യൂസിയം നവീകരിച്ചത് കിഫ്ബിയിലൂടെയാണ് കടൽപാലത്തിന്റെ പരിസരം നവീകരിച്ചത് കിഫ്ബിയിലൂടെയാണ് ഓവർബരീസ് ഹോളി ഇങ്ങനെ തലശ്ശേരിക്ക് പുറത്ത് തലശ്ശേരി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാണ്ട് 80 കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തനം ടൂറിസം നവീകരണം നടന്നതും കിഫ്ബിയിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

