2613 കോടിയുടെ 77 പദ്ധതികൾക്കുകൂടി കിഫ്ബി അംഗീകാരം
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച ചേർന്ന കിഫ്ബി എക്സിക്യൂട്ടിവ്, ഗവേണിങ് ബോഡി യോഗങ്ങൾ 2613.38 കോടി രൂപയുടെ 77 പദ്ധതികൾക്ക് അനുമതി നൽകി. ഇതോടെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ തുക 63250.66 കോടി രൂപയായി. 43250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികളും 20000 കോടി രൂപയുടെ ആറ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കുമാണ് കിഫ്ബി അംഗീകാരം നൽകിയതെന്ന് മന്ത്രി ഡോ.ടി.എം. തോമസക്കും സി.ഇ.ഒ കെ.എം. എബ്രഹാമും വാർത്തസമ്മളേനത്തിൽ വിശദീകരിച്ചു.
പ്രധാനപദ്ധതികൾ :
•147 സ്കൂൾ കെട്ടിടങ്ങൾ -433.46 കോടി രൂപ
•സർവകലാശാലകൾ -175.12 കോടി. കോഴിക്കോട്, കണ്ണൂർ, കേരള സർവകലാശാലകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും തഴവ ആർട്സ് ആൻഡ് സയൻസ് കോളജിെൻറ നവീകരണത്തിനുമാണ് ഈ തുക.
•ആശുപത്രികളുടെ നവീകരണത്തിന് 1106.51 കോടി. തൃശൂർ മെഡിക്കൽ കോളജ്, മലബാർ ക്യാൻസർ സെൻറർ, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, തലശ്ശേരി ഡബ്ല്യു ആൻഡ് സി, ബദഡുക്ക, ചേർത്തല, ഇരിട്ടി, നീലേശ്വരം, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പൊന്നാനി, തിരൂരങ്ങാടി, മങ്കൽപ്പാടി താലൂക്ക് ആശുപത്രികൾ, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവയുടെ വികസനത്തിനാണ് തുക.
•പൊതുമരാമത്തിന് 504.53 കോടി. മൂവാറ്റുപുഴ ബൈപാസ്, മണ്ണന്തല - പൗഡിക്കോണം രണ്ടാംഘട്ടം, കോഡിക്കൽ - കൊളാവിപ്പാലം തീരദേശ ഹൈവേ, പള്ളിത്തുറ തീരദേശ ഹൈവേ, മൈനാഗപ്പള്ളി ആർ.ഒ.ബി, ചെർപ്പുളശ്ശേരി ബൈപാസും ടൗൺ നവീകരണം, കാവിൻമുനമ്പ്, പഴയങ്ങാടി, കരിക്കത്ര, പുളിയ്ക്കൽ- ആനപ്പെട്ടി-ബാണം പാലം, ചുഴലി പാലം, മണ്ണാറക്കുണ്ട് പാലം എന്നിവക്ക്.
•വൈക്കം, പായം, കാക്കനാട് തിയറ്റർ സമുച്ചയങ്ങൾക്ക് 42.93 കോടി
•കാലടി മാർക്കറ്റ് നവീകരണത്തിന് 12.87 കോടി.
•കൂത്തുപറമ്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങൾ - 169.99 കോടി
•വ്യവസായത്തിന് 262.76 കോടി. അതിൽ ആലപ്പുഴ ഓങ്കോളജി പാർക്കിന് -62.76 കോടി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഭൂമി ഏറ്റെടുക്കലിന് 200 കോടി
•കാനത്തോട്, പൂനൂർപുഴ ആർ.സി.ബി എന്നിവക്ക് ജലവിഭവത്തിന് 52.48 കോടി
•ആറ്റിങ്ങൽ, കുണ്ടറ, മണ്ണഞ്ചേരി, ചെത്തി, പള്ളിമുക്ക്, സൗത്ത് പരവൂർ, അഞ്ചൽ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, പുന്നമൂട്, വിളവൂർക്കൽ, കടയ്ക്കാവൂർ, കുമ്പഴ, അടൂർ, ചേർത്തല, കുന്നംകുളം മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 42.49 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

