Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി മസാല ബോണ്ട്​:...

കിഫ്ബി മസാല ബോണ്ട്​: ഫെമ ലംഘനമുണ്ടായോയെന്ന്​ റിസർവ്​ ബാങ്കിനോട്​ ഹൈകോടതി

text_fields
bookmark_border
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണം, ഹൈകോടതി,
cancel

കൊച്ചി: കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട്​, വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന്​ റിസർവ്​ ബാങ്കിനോട്​ വീണ്ടും ഹൈകോടതി. നിയമലംഘനം അന്വേഷിക്കാനെന്ന പേരിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) തുടരെ സമൻസുകൾ നൽകുന്നത്​ ചോദ്യം​ ചെയ്ത്​ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹരജികളിലാണ്​ ജസ്റ്റിസ്​ വി​.ജി. അരുൺ വിശദീകരണം തേടിയത്​.

റിസർവ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വകുപ്പ് ചീഫ് ജനറൽ മാനേജറെ നേരത്തേ തന്നെ സ്വമേധയാ കക്ഷി ചേർത്ത്​ വിശദീകരണം തേടിയെങ്കിലും ചൊവ്വാഴ്ച കേസ്​ പരിഗണിക്കവെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന്​ ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന്​ റിസർവ്​ ബാങ്കിനോട്​ വീണ്ടും വിശദീകരണം തേടിയ കോടതി ഹരജി ഡിസംബർ ഏഴിന്​ പരിഗണിക്കാൻ മാറ്റി.

ഡോ. തോമസ് ഐസക്​, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഇ.ഡിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്​. കിഫ്ബിയുമായി ഒരു ബന്ധവുമില്ലാത്ത നാട്ടിലും വിദേശത്തുമുള്ള തന്‍റെ ബന്ധുക്കളുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ്​ തോമസ് ഐസക്കിന്‍റെ ആരോപണം.

പലതവണ ചോദ്യം ചെയ്തിട്ടും കിഫ്ബി ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടില്ലെന്ന്​ കിഫ്ബി ഉദ്യോഗസ്ഥരും ഹരജിയിൽ പറഞ്ഞു. എന്നാൽ, പ്രഥമദൃഷ്‌ട്യാ വിദേശനാണ്യവിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാല ബോണ്ട്​ വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ്​ ഇ.ഡിയുടെ വാദം.

മറ്റു മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന്​ ഇ.ഡി മറുപടി നൽകിയിട്ടില്ല. അതേസമയം, ഇ.ഡി വീണ്ടും സമൻസ്​ അയക്കുന്നത്​ ഡിസംബർ ഒമ്പതുവരെ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ്​ നിലവിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KiifbMasala BondHigh Court
News Summary - Kiifb Masala Bond: High Court asks Reserve Bank whether FEMA has been violated
Next Story