Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി മസാല ബോണ്ട്​:...

കിഫ്ബി മസാല ബോണ്ട്​: പുതിയ സമൻസ്​ അയക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

text_fields
bookmark_border
high court
cancel

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട്​ പുതിയ സമൻസ്​ അയക്കാൻ എൻഫോഴ്‌സ്മെന്‍റ്​ ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്​ബി ഉദ്യോഗസ്ഥർക്കുമെതിരെ സമൻസ് അയക്കാൻ നിർദേശിച്ച്​ നവംബർ 24ന്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ്​​ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്​, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങു​ന്ന ഡിവിഷൻ ബെഞ്ച്​ റദ്ദാക്കിയത്​.

ഇടക്കാല ഉത്തരവും ​ഇ.ഡി തുടരെ സമൻസ്​ അയക്കുന്നതും​ ചോദ്യം ചെയ്​ത്​ കിഫ്ബിയും തോമസ് ഐസക്കും നൽകിയ അപ്പീൽ ഹരജിയിലാണ്​ നടപടി. എന്നാൽ, ഹരജിയുടെ മെറിറ്റിലേക്ക്​ കടക്കുന്നില്ലെന്നും സിംഗിൾ ബെഞ്ച്​ തന്നെ ഹരജി പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിനും കിഫ്​ബി ഉദ്യോഗസ്ഥർക്കുമെതിരെ സമൻസ് അയക്കുന്നത് വിലക്കി ജസ്​റ്റിസ്​ വി.ജി. അരുൺ ആണ്​ 2022 ഒക്ടോബർ 10ന് ആദ്യ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ഇതിൽ ഭേദഗതി വരുത്തിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയത്​. ഒരു സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ മതിയായ സാഹചര്യങ്ങളില്ലാതെ മറ്റൊരു സിംഗിൾ ബെഞ്ച്​ ഭേദഗതി വരുത്തിയത്​ ഉചിതമല്ലെന്ന്​ ​ഡിവിഷൻ ബെഞ്ച്​ വിലയിരുത്തി. ഭേദഗതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആർക്കും പുതുതായി സമൻസ് അയച്ചിട്ടില്ലെന്ന് ഇ.ഡിക്ക്​ വേണ്ടി അസി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഇ.ഡി വാദം രേഖപ്പെടുത്തിയ കോടതി ഇടക്കാല ഉത്തരവ് റദ്ദാക്കിയത് ഹരജിയിലെ അന്തിമ തീർപ്പിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

സമൻസ് നൽകുന്നത് തടഞ്ഞ്​ നേരത്തേ പുറപ്പെടുവിച്ച ഉത്തരവ്​ ഭേദഗതിയിലൂടെ ഫലത്തിൽ ഇല്ലാതായെന്നായിരുന്നു തോമസ് ഐസക്കിന്‍റെയും കിഫ്​ബിയുടടെയും വാദം. ഇരുഭാഗത്തെയും വിശദമായി കേട്ടായിരുന്നു വീണ്ടും സമൻസ് അയക്കുന്നത് വിലക്കി സിംഗിൾ ബെഞ്ച് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കിഫ്ബിക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KiifbMasala BondHigh Court
News Summary - Kiifb Masala Bond: Division bench set aside order to issue fresh summons'
Next Story