Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബി: ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി, തീരുമാനങ്ങൾ അട്ടിമറിച്ചു

text_fields
bookmark_border
കിഫ്ബി: ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി, തീരുമാനങ്ങൾ അട്ടിമറിച്ചു
cancel

തിരുവനന്തപുരം: ധനവകുപ്പിന്‍റെ എതിർപ്പ് മറികടന്ന് കിഫ്ബി വായ്പ ഗ്യാരണ്ടി സ്വന്തമാക്കിയത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി. കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറക്കാൻ ഇടയാക്കുമെന്ന കാരണത്താൽ 2023-24, 2024-25, 2025-26 വർഷങ്ങളിൽ പുതിയ വായ്പാ ഗ്യാരന്റികൾ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചിരുന്നു.

2023 ജൂൺ ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ധനമന്ത്രി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി, കിഫ്ബി സി.ഇ.ഒ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സിന്റെ മാത്രം അടിസ്ഥാനത്തിൽ ധനവകുപ്പ് തീരുമാനം അട്ടിമറിക്കുകയായിരുന്നു. തുടർന്ന് രണ്ടു വർഷത്തോളം ഒരു ഉത്തരവും ഇറങ്ങിയില്ല. ഒടുവിൽ 2025 മാർച്ച് 24ന് കിഫ്ബി ഫിനാൻസ് വിഭാഗംതന്നെ ഗ്യാരന്റി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ചട്ടവിരുദ്ധമാണ്. ചട്ടമനുസരിച്ച് ധനവകുപ്പും ധനമന്ത്രിയും വിയോജിച്ച ഒരു സാമ്പത്തിക വിഷയത്തിൽ ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭക്ക് മാത്രമേ അധികാരമുള്ളൂ. എന്നാൽ, ഇതിനായി ഒരു മന്ത്രിസഭ തീരുമാനവും ഉണ്ടായിരുന്നില്ലെന്ന് സമിതി വ്യക്തമാക്കുന്നു.

കിഫ്ബി എടുത്ത വായ്പകളിൽ ആദ്യത്തെ മൂന്ന് ഗ്യാരന്റികൾ ( 18,246.73 കോടിയുടെ കടമെടുപ്പിന്) മാത്രമാണ് ധനവകുപ്പിന്റെ പൊതുമേഖല സ്ഥാപന വിഭാഗം അനുമതി നൽകിയത്. എന്നാൽ, ഈ മൂന്ന് വായ്പകളുടെ പോലും തിരിച്ചടവ് കാലാവധി, പലിശ നിരക്ക്, വായ്പാ വ്യവസ്ഥകൾ എന്നിവ നിശ്ചയിച്ചുള്ള ഗ്യാരന്റി ഡീഡുകൾ ധനവകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിച്ചില്ല. തുടർ ഗ്യാരന്റികളിൽ ഫയൽ മറച്ചുവെച്ചു. മാത്രമല്ല, മറ്റെല്ലാ വായ്പാ ഗ്യാരന്റികളും ധനസെക്രട്ടറിയുടെയോ ധനമന്ത്രിയുടെയോ മന്ത്രിസഭയുടെയോ അംഗീകാരമില്ലാതെ ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ അംഗീകാരത്തിന്റെ മറവിൽ കിഫ്ബിയുടെ ഫിനാൻസ്-ഇൻഫ്രാസ്ട്രക്ചർ വിഭാഗം നേരിട്ടാണ് ഇറക്കിയത്.

നി​ർ​ദേ​ശി​ക്കു​ന്ന​തും അ​നു​മ​തി ന​ൽ​കു​ന്ന​തും ഒ​രാ​ൾ

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി സി.​ഇ.​ഒ ത​ല​വ​നാ​യ ധ​ന​കാ​ര്യ വി​ഭാ​ഗം​ത​ന്നെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ് കി​ഫ്​​ബി​യി​ൽ അ​ര​ങ്ങേ​റി​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ ബ​ജ​റ്റി​നും വാ​യ്പാ പ​രി​ധി​ക്കും​മേ​ൽ വ​ൻ ബാ​ധ്യ​ത​ക​ൾ വ​രു​ത്തി​വെ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ധ​ന​വ​കു​പ്പി​ന്റെ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​തെ ‘സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ’ വ​ഴി ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ലു​ക​​ൾ പോ​ലും ധ​ന​വ​കു​പ്പി​നെ കാ​ണി​ച്ചി​ല്ല

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ധ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ധ​ന​വ​കു​പ്പി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​മ​തി ന​ൽ​കി​യി​ല്ല. കി​ഫ്ബി ഫ​ണ്ട് ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വി​ല​ക്ക​യ​റ്റ മാ​ർ​ഗ​രേ​ഖ​ക​ൾ പ​രി​ഷ്ക​രി​ച്ച ഉ​ത്ത​ര​വാ​ക​ട്ടെ, ഖ​ജ​നാ​വി​നെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​താ​യി​ട്ടും ധ​ന​വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങി​യ​ത്. കി​ഫ്ബി സി.​ഇ.​ഒ​ക്ക് സ​ർ​ക്കാ​റി​ലെ സെ​ക്ര​ട്ട​റി​യു​ടെ റാ​ങ്കും പ​ദ​വി​യും മാ​ത്ര​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. അ​ല്ലാ​തെ, സ​ർ​ക്കാ​റി​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് ബി​സി​ന​സ് നി​ർ​വ​ഹി​ക്കാ​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIIFB Kept Finance Department in the Dark
Next Story