Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബി സാമ്പത്തിക മാതൃക പാളി; വരുമാനദായക പദ്ധതികൾ പേരിനു മാത്രം

text_fields
bookmark_border
ഫ​ണ്ടി​ന്‍റെ അ​ഞ്ചി​ലൊ​ന്നാ​ണ് വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്
കിഫ്ബി സാമ്പത്തിക മാതൃക പാളി; വരുമാനദായക പദ്ധതികൾ പേരിനു മാത്രം
cancel

തി​രു​വ​ന​ന്ത​പു​രം: വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ൾ വ​ഴി കി​ഫ്ബി സ്വ​യം​പ​ര്യാ​പ്ത​മാ​യി ക​ടം​വീ​ട്ടു​മെ​ന്ന അ​ടി​സ്ഥാ​ന അ​നു​മാ​നം പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് മ​തി​യാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത​ത് കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക മാ​തൃ​ക​യി​ലെ പോ​രാ​യ്മ​യെ​ന്നും വി​ദ​ഗ്ധ സ​മി​തി.

വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ കി​ഫ്ബി പ​ണം നി​ക്ഷേ​പി​ക്കു​മെ​ന്നും അ​തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് വാ​യ്പ​ക​ളും പ​ലി​ശ​യും തി​രി​ച്ച​ട​ക്കു​മെ​ന്ന​തു​മാ​യി​രു​ന്നു കി​ഫ്ബി നി​യ​മ​ത്തി​ൽ വി​ഭാ​വ​നം ചെ​യ്ത​ത്. മാ​ത്ര​മ​ല്ല, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യും പെ​ട്രോ​ളി​യം സെ​സ്സും വാ​യ്പാ തി​രി​ച്ച​ട​വി​ലെ എ​ന്തെ​ങ്കി​ലും കു​റ​വു​ക​ൾ നി​ക​ത്താ​നു​ള്ള അ​നു​ബ​ന്ധ മാ​ർ​ഗം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ൽ കി​ഫ്ബി പ​ലി​ശ​യും മു​ത​ലു​മാ​യി തി​രി​ച്ച​ട​ച്ച 11,944.18 കോ​ടി​യി​ൽ 11,869.28 കോ​ടി​യും സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​ണ്. 2026 സെ​പ്റ്റം​ബ​ർ 15 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം, കി​ഫ്ബി അ​നു​വ​ദി​ച്ച ആ​കെ 1,240 പ​ദ്ധ​തി​ക​ളി​ൽ വ​രു​മാ​ന​ദാ​യ​ക​മെ​ന്ന് ത​രം​തി​രി​ച്ച​ത് 44 എ​ണ്ണം മാ​ത്ര​മാ​ണ്.

ഇ​ത് കി​ഫ്ബി ആ​കെ അ​നു​വ​ദി​ച്ച പ​ദ്ധ​തി​ത്തു​ക​യു​ടെ 22.63 ശ​ത​മാ​ന​വും യ​ഥാ​ർ​ഥ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത ഫ​ണ്ടി​ന്റെ വെ​റും 20.98 ശ​ത​മാ​ന​വു​മാ​ണ്. അ​താ​യ​ത്, കി​ഫ്ബി ഫ​ണ്ടി​ന്റെ അ​ഞ്ചി​ലൊ​ന്ന് മാ​ത്ര​മാ​ണ് വ​രു​മാ​ന പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. വ​രു​മാ​ന​ദാ​യ​ക​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ 44 പ​ദ്ധ​തി​ക​ളി​ൽ ആ​റെ​ണ്ണ​മാ​ണ്​ കി​ഫ്ബി​യി​ലേ​ക്ക് എ​ന്തെ​ങ്കി​ലും തി​രി​ച്ച​ട​വ് ന​ട​ത്തി​യ​ത്. ഈ ​തി​രി​ച്ച​ട​വു​ക​ളു​ടെ സ്രോ​ത​സ്സ് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ളി​പ്പെ​ട്ട​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​ക​ളാ​ണെ​ന്നാ​ണ് സ​മി​തി പ​റ​യു​ന്നു. സ്വ​ന്ത​മാ​യി ല​ഭി​ച്ച വ​രു​മാ​ന​ത്തി​ൽ​നി​ന്ന് തി​രി​ച്ച​ട​വ് ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് മൂ​ന്ന് പ​ദ്ധ​തി​ക​ളി​ൽ മാ​ത്ര​മാ​ണ്. ട്രാ​ൻ​സ്ഗ്രി​ഡ് 2.0 (കെ.​എ​സ്.​ഇ.​ബി), ടെ​ക്നോ​സി​റ്റി​യി​ലെ ആ​ദ്യ കെ​ട്ടി​ടം (കെ.​എ​സ്.​ഐ.​ടി.​ഐ.​എ​ൽ), കൊ​ച്ചി പെ​ട്രോ​കെ​മി​ക്ക​ൽ പാ​ർ​ക്ക് (കി​ൻ​ഫ്ര) എ​ന്നി​വ​യാ​ണി​ത്. ഈ ​മൂ​ന്ന് പ​ദ്ധ​തി​ക​ൾ ചേ​ർ​ന്ന് ആ​കെ തി​രി​ച്ച​ട​ച്ച​ത് 3,351.90 കോ​ടി​യാ​ണ്.

ഇ​തി​ന് പു​റ​മേ മ​റ്റു മൂ​ന്ന് പ​ദ്ധ​തി​ക​ളും കി​ഫ്ബി​യി​ലേ​ക്ക് പ​ണം അ​ട​ച്ച​ത് പ​ദ്ധ​തി വ​രു​മാ​ന​ത്തി​ൽ നി​ന്ന​ല്ല. മ​റി​ച്ച് സ​ർ​ക്കാ​ർ അ​ത​ത് എ​സ്.​പി.​വി​ക​ൾ​ക്ക് ന​ൽ​കി​യ ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ നി​ന്നോ ഗ്രാ​ന്‍റി​ൽ നി​ന്നോ ആ​ണ്. ഫ​ല​ത്തി​ൽ, അ​വ​യും സാ​ധാ​ര​ണ ബ​ജ​റ്റ് പ​ദ്ധ​തി​ക​ൾ ത​ന്നെ​യാ​ണെ​ന്നും വ​രു​മാ​ന​ദാ​യ​ക​മെ​ന്ന ത​രം​തി​രി​ക്ക​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIIFB Financial Model Fails: Scanty Revenue-Generating Projects Highlighted
Next Story