Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ

text_fields
bookmark_border
സുധാ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
https://www.madhyamam.com/tags/vd-satheesan
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

കിഫ്ബിയെക്കുറിച്ച് അന്വേഷിച്ച സുധാ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യു.ഡി.എഫാണെന്നായിരുന്നു മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം.

കിഫ്ബിയുടെ പേരിൽ കേരളത്തിൽ നടന്നത് പെരുംകൊള്ളയാണെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും സതീശൻ പറഞ്ഞു.

31,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ സംസ്ഥാനത്ത് നടക്കുന്നു. തീർത്തതും പൂർത്തിയാക്കാനുള്ളതും എല്ലാം ചേർത്ത് 70,000 കോടി രൂപ ഇനി വേണം. പൊതുവിപണിയിൽ നിന്ന് ഉയർന്ന പലിശക്കാണ് കടമെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബിയിലെ ധനവകുപ്പിന്റെ എതിർപ്പ് എടുത്തുപറയുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പിനെയും മന്ത്രിയേയും ഇരുട്ടിൽ നിർത്തിയെന്നും കിഫ്ബി ഇനി ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രി പുകമറ ഉണ്ടാക്കുന്നു എന്നും യു.ഡി.എഫിന്റെ ആഗ്രഹം എഴുതിവെച്ച റിപ്പോർട്ടാണ് വിദഗ്ധ സമിതിയുടേതെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.

എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാറിനെതിരെ യു.ഡി.എഫിന്റെ നിലപാടെന്തായിരുന്നു എന്ന ചോദ്യവും ഉന്നയിച്ചു.

കിഫിബി കൊള്ളയിൽ സമഗ്ര അന്വേഷണം വേണമെന്ന് സർക്കാരും സുധാ പിള്ള സമിതി റിപ്പോർട്ട് തന്നെ രാഷ്ട്രീയ രേഖയെന്ന് പ്രതിപക്ഷവും സഭയിൽ ആവർത്തിച്ചു. ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story