കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം രാജിവെച്ചു, പടിയിറക്കം എൽ.ഡി.എഫ് തോൽവിക്കു പിന്നാലെ
text_fieldsതിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ സ്ഥാനത്തുനിന്ന് കെ.എം. എബ്രഹാം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. എൽ.ഡി.എഫിന്‍റെ കനത്ത തോൽവിക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എബ്രഹാം കിഫ്ബി സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞത്.
അഡീഷനൽ സി.ഇ.ഒ മിനി ആന്‍റണിക്കാണ് താൽക്കാലിക ചുമതല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കിഫ്ബി ഫണ്ട് വികസന പ്രവർത്തനങ്ങൾക്ക് പകരം സർക്കാർ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി വഴിതിരിച്ചുവിട്ടതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. കിഫ്ബി കടമെടുത്തതുൾപ്പെടെയുള്ള പൊതുപണം തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി ചെലവിട്ടെന്നും എബ്രാഹിന്റെ നടപടികൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സസ്പെൻഡ് ചെയ്യപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകും ആരോപിച്ചിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നതോടെ കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചർച്ച സജീവമാണ്. 98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

