Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്​ബി ഒാഡിറ്റ്​:...

കിഫ്​ബി ഒാഡിറ്റ്​: പ്രതിപക്ഷത്തി​​േൻറത്​ വികസനം മുടക്കാനുള്ള ദുഷ്​പ്രചാരണമെന്ന്​ ധനമന്ത്രി

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നടക്കുന്ന വികസനപ്രവർത്തനങ്ങൾ മുടക്കാനാണ്‌ കിഫ്‌ബിക്കെതിരെ പ്രതിപക്ഷം ദുഷ്‌പ് രചാരണം നടത്തുന്നതെന്ന്​ മന്ത്രി തോമസ്‌ ഐസക്. കഴിഞ്ഞ മൂന്ന്​ സർക്കാറുകളുടെ കാലത്ത്‌ 15 വർഷത്തിനിടെ 40,000 കോടി രൂപയ ിൽ താഴെയുള്ള റോഡ്‌, പാലം നിർമാണമാണ് ​നടന്നതെങ്കിൽ ഇപ്പോൾ ബജറ്റിന്​ പുറമെ മുന്നുവർഷത്തിനുള്ളിൽ 50,000 കോടിയുടെ വ ികസനം​ നടക്കുന്നെന്ന്​ അദ്ദേഹം പറഞ്ഞു.

കിഫ്​ബിയുമായി ബന്ധപ്പെട്ട്​ സി.എ.ജിയുടെ കത്തിന്​ മറുപടി നൽകാൻ നിർ ദേശിച്ചിരുന്നു. ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസറുടെ വിശദീകരണം സർക്കാർ നിലപാടായി അംഗീകരിച്ച്​ മറുപടി നൽകാനാണ് ​ ഫയലിൽ എഴുതിയത്​. ചീഫ്​ സെക്രട്ടറി മറുപടി നൽകി​യില്ലെങ്കിൽ അക്കാര്യം​ ആരായും. എന്തു​െകാണ്ടാണ്​ സർക്കാർ നിലപ ാട്​ വിശദീകരിക്കാത്തതെന്ന്​​ അന്വേഷിക്കാം. കൊടുക്കാൻ ഉദ്യോഗസ്​ഥർ ബാധ്യസ്​ഥരാണ്. സി.എ.ജി നേരത്തേ സർക്കാറിന്​ നൽകിയ കത്തിന്​ നിയമവ്യവസ്​ഥയും ചട്ടങ്ങളും ചൂണ്ടിക്കാട്ടി മറുപടി നൽകിയിരുന്നു.

സി.എ.ജി നിയമത്തിലെ വകുപ്പ്​ 14(1) പ്രകാരമുള്ള ഒാഡിറ്റാണ്​ കിഫ്​ബിയിൽ നടക്കുന്നത്​. 20(2) പ്രകാരമുള്ളതല്ല. 14(1) എന്നത്​ കിഫ്​ബിയുടെ എല്ലാ വരവും ചെലവും സംബന്ധിച്ച​ സമഗ്രമായ ഒാഡിറ്റാണ്. സി.എ.ജിയുടെ സൈറ്റിലും ഇത്​ വ്യക്തമാക്കിയിട്ടുണ്ട്​. 14(1) പ്രകാരമുള്ള ഒാഡിറ്റിന്​ വിഘാതമാകുന്ന വ്യവസ്​ഥ കിഫ്​ബി നിയമത്തിലോ മറ്റ്​ നിയമങ്ങളിലോ ഇല്ല. സർക്കാർ ഗ്രാൻറ്​ മൊത്തം ​െചലവി​​​െൻറ 75 ശതമാനത്തിൽ കുറവാകാൻ പാടില്ലെന്ന വ്യവസ്​ഥയും ഇപ്പോൾ സി.എ.ജി ഒാഡിറ്റിന്​ തടസ്സമാകുന്നില്ല. ചെലവ്​ 75 ശതമാനത്തിൽ കുറഞ്ഞാൽ രണ്ട്​ വർഷത്തേക്ക്​ സമാനമായ ഒാഡിറ്റ്​ തുടരും. രണ്ടുവർഷം കഴിഞ്ഞാൽ സർക്കാറി​​​െൻറ അനുമതി വാങ്ങി ഒാഡിറ്റ്​ തുടരാം. ഏതെങ്കിലും നിയമപ്രകാരം സി.എ.ജി ഒാഡിറ്റ്​ ബാധകമാകാത്ത സ്​ഥാപനങ്ങളുടെ ഒാഡിറ്റിന്​ വേണ്ടി സർക്കാറിനെ സമീപിക്കാവുന്ന വകുപ്പാണ്​ 20(2).

2017ലെ കേന്ദ്ര കമ്പനി നിയമപ്രകാരം കണ്ണൂർ വിമാനത്താവളം സി.എ.ജി ഒാഡിറ്റ്​ ബാധകമായ കമ്പനിയല്ല. 1956ലെ കമ്പനി നിയമത്തിൽ 619 (ബി) വ്യവസ്​ഥ പ്രകാരം സർക്കാർ നിയന്ത്രണത്തിലെ കോർപറേഷനുകളുടെ ഒാഹരി നിക്ഷേപം കൂടി കൂട്ടിയാണ്​ കമ്പനി സർക്കാർ കമ്പനിയാണോ എന്ന്​ നിശ്ചയിച്ചിരുന്നത്​. പുതിയ കമ്പനി നിയമത്തിൽ ഇത്തരം വകുപ്പില്ല. ഒാഹരി വിഹിതംകൂടി കണക്കാക്കുന്ന സ്​ഥിതി നിയമമാറ്റത്തോടെ ഇല്ലാതായി. നേരിട്ട്​ സർക്കാർ ഒാഹരിവിഹിതം 50 ശതമാനം ഉണ്ടെങ്കിലേ സർക്കാർ കമ്പനി പരിഗണനയിൽ വരൂ. കിയാൽ ആ ഗണത്തിൽ വരുന്നില്ല. അതിനാൽ സി.എ.ജി ഒാഡിറ്റ്​ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കിഫ്​ബിയിൽ പഴയ കളികൾ നടക്കില്ല’
തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ ക​ളി​ക​ൾ കി​ഫ്​​ബി​യി​ൽ ഇ​നി ന​ട​ക്കി​ല്ലെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​. ല​ഭി​ക്കു​ന്ന​തെ​ല്ലാം പാ​സാ​ക്കാ​നാ​ണെ​ങ്കി​ൽ കി​ഫ്​​ബി​യി​ൽ ആ​ളി​രി​ക്കേ​ണ്ട കാ​ര്യ​മി​​ല്ല. ഒാ​രോ പ​ദ്ധ​തി​യും വി​ശ​ദ​മാ​യി പ​രി​േ​ശാ​ധി​ക്കും. അ​തി​ന്​ വേ​ണ്ട സം​വി​ധാ​നം കി​ഫ്​​ബി​യി​ലു​ണ്ട്. 50,000 കോ​ടി​യു​ടെ കി​ഫ്​​ബി പ​ദ്ധ​തി​ക​ളി​ൽ 43,000 കോ​ടി​ക്ക്​ ഇ​തി​ന​കം അ​നു​മ​തി ന​ൽ​കി. വ​രു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ ​െവ​ച്ച്​ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ങ്കി​ൽ 43,000 കോ​ടി​യു​ടെ പ​ദ്ധ​തി വ​രു​മാ​യി​രു​ന്നോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. എ​ല്ലാം വി​ഴു​ങ്ങു​ന്ന ബ​ക​നെ​ന്ന മ​ന്ത്രി ജി. ​സു​ധാ​ക​ര​​െൻറ വി​മ​ർ​ശ​ന​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു തോ​മ​സ്​ ​െഎ​സ​ക്​.

മ​രാ​മ​ത്ത്​ മാ​ത്ര​മ​ല്ല ട്രാ​ൻ​സ്​​ഗ്രി​ഡ്​ അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളു​ണ്ട്. അ​തെ​ല്ലാം പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​വു​മു​ണ്ട്. ന​ട​പ്പാ​ക്കു​േ​മ്പാ​ൾ രേ​ഖ പ്ര​കാ​ര​മാ​ണോ എ​ന്ന്​ സ്വ​ത​ന്ത്ര​മാ​യി പ​രി​േ​ശാ​ധി​ക്കും. അ​ത​ത്​ പ​ദ്ധ​തി​ക​ളു​ടെ എ​സ്.​പി.​വി പ​രി​ശോ​ധി​ക്കും. അ​വ​ർ അം​ഗീ​ക​രി​ച്ചാ​ലേ പ​ണം കൊ​ടു​ക്കൂ. സ്വ​ത​ന്ത്ര​മാ​യ പ​രി​ശോ​ധ​ന നി​ര​ന്ത​രം ന​ട​ത്തും. ഏ​റ്റ​വും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഇ​തി​നാ​യി ഉ​ണ്ട്. റോ​ഡ്​ പൊ​ളി​ക്കാ​തെ റോ​ഡി​​െൻറ ക​നം അ​റി​യാ​നാ​കും. എ​വി​ടെ​യെ​ങ്കി​ലും പോ​രാ​യ്​​മ ക​ണ്ടാ​ൽ മെ​േ​മ്മാ കൊ​ടു​ക്കും-മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newsmalayalam newsKIIFB Audit
News Summary - KIIFB Audit Thomas Isaac -Kerala News
Next Story