Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സുധാകരന്​...

മന്ത്രി സുധാകരന്​ മറുപടിയുമായി കിഫ്​ബി

text_fields
bookmark_border
മന്ത്രി സുധാകരന്​ മറുപടിയുമായി കിഫ്​ബി
cancel

തിരുവനന്തപുരം: തങ്ങൾക്കെതിരെ രൂക്ഷമായ വിമർശമുന്നയിച്ച മന്ത്രി ജി. സുധാകരന്​ മറുപടിയുമായി കിഫ്​ബിയും. ധനലഭ്യ ത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന്​ വ്യക്തമാക്കിയ കിഫ്​ബി ; മരാമത്ത്​ വകുപ്പി​​െൻറ 36 നിർമാണപ്രവൃത്തികളിൽ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്ന്് കണ്ടെത്തിയതായി ഫേസ്​ബുക്ക്​ പേജിൽ ആരോപിച്ചു. നിർമാണത്തിലിരുന്ന 12 പ്രവൃത്തികൾ നിർത്തി​െവക്കാൻ കിഫ്ബി നിർദേശം നൽകിയിരുന്നു. പലതവണ ഗുണനിലവ ാരം സംബന്ധിച്ച് തിരുത്തൽ നിർദേശിച്ചിട്ടും ഫലംകാണാതെ വന്നപ്പോഴാണ്​ 12 പദ്ധതികൾക്ക് സ്‌റ്റോപ് മെമ്മോ നൽകേണ്ടി വന്നതെന്നും കിഫ്​ബി വിശദീകരിച്ചു.

ഇൗ നിർമാണപ്രവൃത്തികളെ താൽക്കാലികമായി നിർത്തി​െവക്കാൻ സാധ്യതയുള്ളവ യുടെ പട്ടികയിൽ പെടുത്തി കിഫ്ബി സി.ഇ.ഒ പ്രിൻസിപ്പൽ സെക്രട്ടറിക്ക്​ കത്ത്​ നൽകിയിരുന്നു. ഗുണനിലവാരവും സമയക്രമവ ും ഉറപ്പുവരുത്താൻ ഭാവിയിലും കർശന പരിശോധനയും തുടർന്നുള്ള നിർദേശങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. വർക്കല- പൊന്മുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് ഭാഗത്തെ നിർമാണത്തിലുള്ള പ്രശ്​നങ്ങൾ സംബന്ധിച്ച മാധ്യമവാർത്ത ഉന്നയിച ്ചാണ്​ ഫേസ്​ബുക്കിൽ കിഫ്​ബിയുടെ കുറിപ്പ്​. കിഫ്​ബി ഉദ്യോഗസ്​ഥർ ​െപാതുമരാമത്ത്​ വകുപ്പി​​െൻറ പദ്ധതികളെല്ലാ ം വെട്ടുന്ന സ്​ഥിതിയാണെന്നാണ്​​ മന്ത്രി സുധാകരൻ വിമർശിച്ചത്​.​

പാലോട്-കാരേറ്റ് ഭാഗത്തെ റോഡിലെ നിർമാണ പിഴവുകൾ കിഫ്​ബി അക്കമിട്ട്​ നിരത്തുന്നു. പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്‌സാമിനർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. സമയബന്ധിതമായി ഇത്​ പാലിച്ചില്ല. പദ്ധതിയുടെ രൂപകൽപനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ കിഫ്ബി മാർഗരേഖക്ക്​ വിധേയമായി മാത്രമേ പാടുള്ളൂ എന്നും നിർദേശമുണ്ട്​. ഇൗ നിർദേശങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്നും കിഫ്​ബി കുറ്റപ്പെടുത്തി.

ഗുണനിലവാരം ഉറപ്പുവരുത്താൻ കിഫ്​ബിക്ക്​ ബാധ്യതയും അധികാരവുമുണ്ട്​. വർക്കല-പൊന്മുടി പദ്ധതിയിൽ റോഡ് ഫണ്ട് ബോർഡ് ആണ് എസ്​.പി.വി. ഇത്​ ​െതരഞ്ഞെടുക്കുന്നത് മരാമത്ത് വകുപ്പി​​െൻറ അധികാരപരിധിയിലെ കാര്യമാണ്​. കിഫ്ബി പദ്ധതിയിൽ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് കൈമാറുന്നില്ല. വകുപ്പി​​െൻറ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിർവഹണം. പൊതുമരാമത്ത് വകുപ്പി​​െൻറ ശേഷി വർധനക്ക്​ ഈ രീതിയാണ് നല്ലതെന്ന് സർക്കാർ നിശ്ചയിച്ചതാണ്​. ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും എസ്​.പി.വി സി.ഇ.ഒയും കിഫ്ബി സി.ഇ.ഒയും ത്രികക്ഷി ഉടമ്പടിയിൽ ഏർപ്പെടുന്നുണ്ട്​. ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ്​ കിഫ്ബി, ടെക്‌നിക്കൽ റിസോഴ്‌സ് സ​െൻററെന്നും കിഫ്​ബി വിശദമാക്കുന്നു.

കിഫ്​ബി: മാനദണ്ഡങ്ങളിൽ വിട്ടുവീഴ്​ചയില്ല, ആരും ശിപാർശയുമായി വരേണ്ട -​െഎസക്​
തിരുവനന്തപുരം: കിഫ്​ബി നിർമാണപ്രവർത്തനങ്ങളുടെ ഗുണമേന്മയിലും മാനദണ്ഡങ്ങളിലും ഒരു വീട്ടുവീഴ്​ചക്കും തയാറല്ലെന്ന്​ മന്ത്രി തോമസ്​ ​െഎസക്​. മാനദണ്ഡം പാലിച്ചിട്ടില്ലെന്ന്​ ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ തുടങ്ങിയ 12 പദ്ധതികൾ നിർത്തിവെച്ചത്​. ഇക്കാര്യത്തിൽ ആരും ഇനി ശിപാർ​ശയുമായി വരേണ്ടെന്നും ​െഎസക്​ പറഞ്ഞു. കിഫ്​ബി പദ്ധതികളുമായി ബന്ധപ്പെട്ട്​ മന്ത്രി ജി. സുധാകരൻ നടത്തിയ രൂക്ഷവിമർശനങ്ങൾക്ക്​ പിന്നാലെയാണ്​ നിയമസഭയിൽ ഉപധനാഭ്യർഥന ബില്ലിലെ ചർച്ചയിൽ മന്ത്രി തോമസ്​ ​െഎസക്കി​​െൻറ പരോക്ഷ മറുപടി. സാധാരണ നടക്കുന്ന പോലുള്ള നിർമാണമാണ് എന്ന്​ കരുതി ചിലർ പരിപാടികളുമായി ഇറങ്ങിയിട്ടുണ്ട്​. ഇതൊന്നും അംഗീകരിക്കാനാവില്ല. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ്​ നൽകും. എന്നിട്ടും മാറ്റമില്ലെങ്കിൽ മെമ്മോ കൊടുക്കും. ​ഇനിയും പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിർത്തിവെ​പ്പിക്കുമെന്നും ​െഎസക്​ തുറന്നടിച്ചു.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനി​ല്ലെന്നും പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നും മന്ത്രി ജി. സുധാകര​ൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ചീഫ് എൻജിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യൂട്ടിവ് എൻജിനീയറായ സി.ടി.ഇയാണെന്നും ലോക​െത്തവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോയെന്നും സുധാകരൻ ചോദിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്​ ​െഎസക്കി​​െൻറ മറുപടി ശ്രദ്ധേയമാകുന്നത്​. നിയമസഭയിലുണ്ടായിരുന്നു മ​ന്ത്രി ജി. സുധാകരൻ പരാമർശങ്ങ​േളാട്​ പ്രതികരിച്ചില്ല.


സുധാകര​​െൻറ വാക്കുകള്‍ നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകര​​െൻറ വാക്കുകള്‍ നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ്​ പരിഗണിക്കുന്നതിനിടെ പ്രതിപക്ഷം മന്ത്രിയുടെ വാക്കുകൾ പരാമർശിച്ചെങ്കിലും സഭയിലുണ്ടായിരുന്ന മന്ത്രി തോമസ് ഐസക്കും സുധാകരനും കേട്ടതായിപോലും ഭാവിച്ചില്ല. കിഫ്ബി നിർമിക്കുന്ന പൊതുമരാമത്ത് വകുപ്പി​​െൻറ പദ്ധതിയെ സംബന്ധിച്ച്​ സബ്​മിഷ​​െൻറ മറുപടിയിൽ മന്ത്രി സുധാകരന്‍ ഏറെ സംയമനവും കാട്ടി.
കിഫ്​ബിയിൽ ഇരിക്കുന്ന ഉദ്യോഗസ്​ഥർ ​െപാതുമരാമത്ത്​ വകുപ്പി​​െൻറ പദ്ധതികളെല്ലാം വെട്ടുന്ന സ്​ഥിതിയാണെന്നും അവിടത്തെ ചീഫ്​ ​ടെക്​നിക്കൽ എക്​സാമിനർ ബകനെ പോ​െലയാണ്​ പെരുമാറുന്നതെന്നും മന്ത്രി സുധാകരൻ കഴിഞ്ഞദിവസം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ഇൗ വാക്കുകളാണ്​ പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയത്​.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന്​ അവതരണാനുമതി നോട്ടീസ്​ നൽകിയിരുന്ന കെ.സി. ജോസഫാണ്​ കിഫ്​ബിയുടെ പേരിൽ മന്ത്രിമാരായ ​െഎസക്കും സുധാകരനും തമ്മിലുള്ള പോര് ആദ്യം ഉന്നയിച്ചത്. സുധാകരന്‍ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയതുപോലെ ധനമന്ത്രി ബകനെപ്പോലെ എല്ലാം വെട്ടിവിഴുങ്ങുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. വാക്കൗട്ട്​ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തലയും ഇത് ആവര്‍ത്തിച്ചു. രണ്ടു മന്ത്രിമാരും സഭയിൽ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തി​​െൻറ പരാമർശങ്ങളോട്​ ശൂന്യവേളയിൽ മൗനം പാലിച്ചു.

വടുതല റെയിൽ​വേ മേൽപാലം സംബന്ധിച്ച് ടി.ജെ. വിനോദി​​െൻറ സബ്​മിഷന് മറുപടി പറയുമ്പോള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാലമാണിതെന്നും റോഡ്‌സ് ആൻഡ്​​ ബ്രിഡ്ജസ് കോർപറേഷനാണ് നിര്‍വഹണ ഏജന്‍സിയുമെന്ന് മാത്രം പറഞ്ഞ്​ മന്ത്രി സുധാകരനും സംയമനം പാലിച്ചു. എന്നാൽ പിന്നീട​്​ ഉപധനാഭ്യർഥന ചർച്ചക്ക്​ മറുപടി പറയുന്നതിനിടെ കിഫ്​ബിയുടെ പ്രവർത്തനങ്ങളെ മന്ത്രി ​​െഎസക്​ പൂർണമായും പിന്തുണച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsg sudhakarankiifb
News Summary - kiifb against g sudhakaran-kerala news
Next Story