Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right5,000 കോടി രൂപക്ക്...

5,000 കോടി രൂപക്ക് കുടിവെള്ള പദ്ധതിയുമായി കിഫ്ബി

text_fields
bookmark_border
5,000 കോടി രൂപക്ക് കുടിവെള്ള പദ്ധതിയുമായി കിഫ്ബി
cancel

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

കിഫ്ബി ഫണ്ടുപയോഗിച്ച് എറണാകുളം ജില്ലയിലെ ചെല്ലാനം രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിലും പരിഹാര പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലാക്രമണം രൂക്ഷമായിരുന്ന സ്ഥലമാണ് ചെല്ലാനം. ഇവിടം ഇപ്പോൾ ശാന്തമാണ്. രണ്ടാംഘട്ട വികസന പദ്ധതികൾ കൂടി ആരംഭിച്ചാൽ ചെല്ലാനം മറ്റൊരു മോഡലായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പരിഹാര പദ്ധതികൾക്കായി 1500 കോടി രൂപയാണ് കിഫ്ബി അവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ കുടിവെള്ള പ്രതിസന്ധിയില്ല. ജൽജീവന് മിഷന് പുറമേ കുടിവെള്ള പ്രതിസന്ധി മറികടക്കുവാനായി 5000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജലസേചന വകുപ്പിലെ 101 പദ്ധതികൾക്കായി കിഫ്‌ബി 6912 കോടി രൂപ ചെലവഴിച്ചിരുന്നു.

5,000 കോടി രൂപക്ക് കുടിവെള്ള പദ്ധതിയുമായി കിഫ്ബിരണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായെന്നും കിഫ്‌ബി പദ്ധതി കേരളത്തിൻ്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കിഫ്ബിയുടെ സഹായത്തോടെ തൻ്റെ മണ്ഡലമായ ഇടുക്കിയിലെ മുരിക്കാട്ടുകുടിയിൽ അഞ്ചുകോടി രൂപ മുടക്കിയ നിർമ്മിച്ച ഗവ. ട്രൈബൽ എച്ച്എസ്. സ്കൂ‌ൾ കെട്ടിടം ആ നാടിനുതന്നെ അഭിമാനമാണ്. പഴയരിക്കണ്ടം ഗവ. യു.പി. സ്കൂ‌ൾ ഒരു കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. ഗവ. കോളജ് കട്ടപ്പനയിൽ 6.34 കോടി ചിലവിൽ പുന:ർനിർമ്മിച്ചു. കട്ടപ്പന ഗവ. ഐ.ടി.ഐ. അന്തരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്താൻ 5. 58 കോടിയാണ് കിഫ്ബി മുടക്കിയത്. പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് അനുവദിക്കപ്പെട്ട പുതിയ നിർമാണവും ഇതിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava KeralamKIIFBI
News Summary - kiffbi development for water resources
Next Story