Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്‌ബി-പി.ടി.എ തർക്കം; സ്കൂൾ കെട്ടിടം പൂട്ടി

text_fields
bookmark_border
വിവാദമായതോടെ തർക്കം പരിഹരിച്ചു താക്കോൽ കൈമാറി
കിഫ്‌ബി-പി.ടി.എ തർക്കം; സ്കൂൾ കെട്ടിടം പൂട്ടി
cancel
camera_alt

നി​ർ​മാ​ണ​ത്തെ​ച്ചൊ​ല്ലി കി​ഫ്​​ബി​യും സ്കൂ​ൾ പി.​ടി.​എ​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ പൂ​ട്ടി​യ വെ​ണ്ണ​ല ഹ​യ​ർ 

സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം

കൊച്ചി: സ്കൂൾ കെട്ടിട നിർമാണത്തെച്ചൊല്ലി കിഫ്ബിയും സ്കൂൾ പി.ടി.എയും തമ്മിൽ ഉടലെടുത്ത തർക്കം കെട്ടിടം പൂട്ടിയിടുന്നതിൽ എത്തി. എറണാകുളം വെണ്ണല ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തർക്കം വാർത്തയായതോടെ സ്കൂൾ-വിദ്യാഭ്യാസ വകുപ്പ് അധികൃതരും കിഫ്‌ബി നിർമാണം കരാറെടുത്ത ഇൻകെൽ അധികൃതരും ചർച്ച ചെയ്ത് വിഷയം പരിഹരിച്ചു.

ഉച്ചയോടെ കരാർ കമ്പനി അധികൃതരെത്തി പുതിയ കെട്ടിടത്തിന്‍റെ താക്കോൽ സ്കൂൾ അധികൃതർക്ക് കൈമാറി. വ്യാഴാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് മുന്നിൽക്കണ്ടാണ് തർക്കം വേഗം പരിഹരിച്ചത്.

കെട്ടിട നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന കാരണം പറഞ്ഞാണ് കിഫ്‌ബി കെട്ടിടം അടച്ചത്. എന്നാൽ, കിഫ്‌ബി അധികൃതരും സ്കൂൾ പി.ടി.എ അധികൃതരും തമ്മിലെ തർക്കമാണ് യഥാർഥകാരണമെന്നാണ് ലഭിക്കുന്ന വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kiffb-PTA dispute; The school building was locked
Next Story