കിഫ്ബി: പ്രവാസി ചിട്ടി ആഗസ്റ്റോെട; പുതിയ പദ്ധതികൾക്ക് ഉടൻ അംഗീകാരം
text_fieldsതിരുവനന്തപുരം: കിഫ്ബി സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പുതിയ പദ്ധതികൾക്ക് വൈകാതെ അംഗീകാരം നൽകാൻ ധാരണയായി. െചാവ്വാഴ്ച ചേർന്ന കിഫ്ബി യോഗം പദ്ധതി പുരോഗതി വിലയിരുത്തി. എൻ.ആർ.െഎ ചിട്ടികൾ ആഗസ്റ്റോടെ യാഥാർഥ്യമാക്കാനാണ് തീരുമാനം.
ഇതിെൻറ വിശദാംശങ്ങൾ ഉടൻ തയാറാക്കും. പദ്ധതികൾക്ക് അംഗീകാരം നൽകാൻ കിഫ്ബി യോഗം തുടർച്ചയായി ചേരും. എല്ലാ യോഗങ്ങളിലും 500 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകാനാകും. മേയ് 31, ജൂൺ 21, ജൂലൈ 29 എന്നീ ദിവസങ്ങളിലെ യോഗമാണ് നിശ്ചയിച്ചത്. അംഗീകാരം നൽകിയ പദ്ധതി നടപ്പാക്കാനുള്ള നടപടി യോഗം വിലയിരുത്തി. ടെൻഡർ നടപടി, ധനസമാഹരണം എന്നിവയും വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
