കിഫ്ബി സ്ഥലമേറ്റെടുക്കൽ: 62 താല്കാലിക നിയമനം നടത്തുന്നതിന് അനുമതി
text_fieldsതിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 12 കിഫ്ബി എൽ.എ. യൂനിറ്റുകളിലേക്ക് 62 താല്കാലിക തസ്തികകൾ അധികമായി സൃഷ്ടിക്കുന്നതിന് അനുമതി. തിരുവനന്തപുരം-12, കൊല്ല-ആറ്, ആലപ്പുഴ- 12, എറണാകുളം- ആറ്, തൃശൂർ- അഞ്ച്, മലപ്പുറം- ആറ്, കോഴിക്കോട് -നാല്, കണ്ണൂർ എട്ട്, കോസർകോട് -മൂന്ന് എന്നിങ്ങനെയാണ് പുതിയ തസ്തികകൾ.
ലാൻഡ് റവന്യൂ കമീഷണർ ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കുത്ത് സമർപ്പിച്ചിരുന്നു. മറ്റ് ഭൂമി ഏറ്റെടുക്കൽ യൂനിറ്റുകളിൽ നിന്നും പുനർവിന്യാസിക്കുവാൻ നിർവാഹമില്ലെന്നും ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി. അതിന്റെ അടസ്ഥാനത്തിലാണ് കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 12 യൂനിറ്റുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്.
ജീവനക്കാരുടെ ശമ്പളവും മറ്റു ചിലവുകളും ഉൾപ്പെടുന്ന എസ്റ്റാബ്ലിഷ്മെന്റ് കോസ്റ്റ് കിഫ്ബി വഹിക്കണമെന്നാണ് വ്യവസ്ഥ. ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നതു വരെയോ 62 താല്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

